തന്റെ പത്ത് വര്‍ഷത്തെ ഇടവേളയെക്കുറിച്ച് തുറന്നു പറഞ്ഞ് നടി അര്‍ച്ചന കവി. മനഃപൂര്‍വം സിനിമയില്‍ നിന്നു വിട്ടുനിന്നതല്ലെന്നും തന്നെയാരും വിളിക്കാതിരുന്നതാണ് എന്നുമാണ് അര്‍ച്ചന പറഞ്ഞത്.
ഞാന്‍ സിനിമയില്‍ നിന്നു ഇടവേള എടുത്തതൊന്നും അല്ല, എന്നെ ആരും വിളിച്ചില്ല. അതാണ് സിനിമ ചെയ്യാത്തത്. ഈ ചോദ്യം നിങ്ങള്‍ ഒരു ആര്‍ട്ടിസ്റ്റിനോട് ചോദിക്കുന്നത് മഹാ മണ്ടത്തരമാണെന്നും താരം പറഞ്ഞു.
Also Read : ചരിത്രം ആവർത്തിക്കുന്നു; മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം തമിഴ് നാട്ടിൽ തരംഗം സൃഷ്ട്ടിച്ച് “ഐഡന്റിറ്റി”.
അര്‍ച്ചന കവിയുടെ വാക്കുകള്‍ :
ഞാന്‍ സിനിമയില്‍ നിന്നു ഇടവേള എടുത്തതൊന്നും അല്ല, എന്നെ ആരും വിളിച്ചില്ല. അതാണ് സിനിമ ചെയ്യാത്തത്. ഈ ചോദ്യം നിങ്ങള്‍ ഒരു ആര്‍ട്ടിസ്റ്റിനോട് ചോദിക്കുന്നത് മഹാ മണ്ടത്തരമാണ്. 2013നു ശേഷം ഞാന്‍ വിവാഹം കഴിച്ചു, പിന്നെ ഡിവോഴ്‌സ് നടന്നു, ഡിപ്രഷന്‍ വന്നു, പിന്നെ അതില്‍ നിന്ന് റിക്കവര്‍ ചെയ്തു. പിന്നെ ഇപ്പോള്‍ ഈ പടം ചെയ്തു. അപ്പൊ ഇതിനെല്ലാം കൂടി ഒരു 10 വര്‍ഷം എടുക്കുമല്ലോ.
വ്യക്തിജീവിതത്തില്‍ വന്ന പ്രശ്‌നങ്ങള്‍ നേരിടുമ്പോഴാണ് സംവിധായകന്‍ അഖില്‍ പോള്‍ തന്നെ സമീപിച്ചത്. ‘ഐഡന്റിറ്റി’ എന്ന സിനിമയുടെ കഥയാണ് തന്നെ ആകര്‍ഷിച്ചതെന്നും അതുകൊണ്ടാണ് ചെറുതെങ്കിലും ആ കഥാപാത്രം ചെയ്തതെന്നും അര്‍ച്ചന കവി വ്യക്തമാക്കി. അഖിലിനെ ആദ്യമായി കണ്ടപ്പോള്‍ പറഞ്ഞത് – കഥാപാത്രത്തെക്കുറിച്ച് പറയുന്നില്ല, തിരക്കഥ മുഴുവന്‍ വായിച്ചു കേള്‍പ്പിക്കാം എന്നാണ്.
അങ്ങനെ തന്നെയാണ് ചെയ്തതും. ഈ സിനിമയില്‍ അഭിനയിച്ച ഓരോരുത്തരോടും എനിക്ക് വലിയ ബഹുമാനമാണ്. എല്ലാവരും വലിയ പിന്തുണയാണ് തന്നത്. ഞാന്‍ ആദ്യമായി ഡബ്ബ് ചെയ്ത പടമാണ് ഇത്. ഇത്രയും വര്‍ഷം ആയെങ്കിലും എന്റെ ശബ്ദം ഒരിക്കലും കഥാപാത്രത്തിനായി ഉപയോഗിച്ചിട്ടില്ല. സംവിധായകര്‍ പറഞ്ഞിട്ടു തന്നെയാണ് അങ്ങനെ ചെയ്തത്. ഇതൊരു വലിയ സൗഹൃദ കൂട്ടായ്മയായിരുന്നു. എനിക്ക് വളരെ വലിയ ഊര്‍ജം ആണ് ഈ സിനിമയില്‍ നിന്ന് കിട്ടിയത്.- അര്‍ച്ചന കവി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here