അര്‍ച്ചന സുശീലന് കുഞ്ഞ് പിറന്നു

മിനിസ്‌ക്രീനിൽ വളരെയധികം ശ്രധ നേടിയ താരമാണ് അര്‍ച്ചന സുശീലന്‍. ഗ്ലോറി എന്ന കഥാപാത്രത്തിലൂടെ ഏറെ അറിയപ്പെട്ട അർച്ചനയുടെ ജീവിതത്തിലെ പുതിയ വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അർച്ചന അമ്മയായ വിവരമാണ് ആരാധകർക്കിടയിൽ സന്തോഷം നൽകുന്നത്. താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആണ്‍കുഞ്ഞാണ് അർച്ചനക്ക് പിറന്നത്.അർച്ചനയുടെ സോഷ്യൽ മീഡിയ പേജിലെ പോസ്റ്റിനു താഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. നേരത്തെ താൻ ഗര്‍ഭിണിയായതിന്‍റെ സന്തോഷവും ബേബി ഷവര്‍ ചിത്രങ്ങളുമെല്ലാം അര്‍ച്ചന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

ALSO READ: മേക്കപ്പ് ടെസ്റ്റ് എല്ലാം കഴിഞ്ഞു, വാസു അണ്ണൻ ആകേണ്ടിയിരുന്നത് താൻ; തുറന്ന് പറഞ്ഞ് ഷാജോൺ

വിവാഹത്തോടെ അഭിനയത്തില്‍ നിന്നും പൂര്‍ണമായി മാറിനില്‍ക്കുകയാണ് അര്‍ച്ചന.രണ്ട് വര്‍ഷം മുന്‍പായിരുന്നു അര്‍ച്ചനയുടെയും പ്രവീണിന്റെയും വിവാഹം നടന്നത്. കൊവിഡ് കാലത്ത് വിദേശത്ത് വച്ച് നടന്ന വിവാഹമായതിനാല്‍ വളരെ ലളിതമായിരുന്നു ചടങ്ങുകള്‍ നടന്നത്.

ALSO READ: നെല്ലിക്ക അച്ചാർ കേടാകാതെ സൂക്ഷിക്കണോ? എങ്കിൽ ഇങ്ങനെ ഒന്ന് പരീക്ഷിച്ച് നോക്കു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News