ആര്‍ച്ചുബിഷപ്പ് ബെനഡിക്ട് മാര്‍ ഗ്രീഗോറിയോസ് അവാര്‍ഡ് പത്മഭൂഷണ്‍ ക്രിസ് ഗോപാലകൃഷ്ണന്

തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പും മാര്‍ ഇവാനിയോസ് കോളേജിന്റെ പ്രഥമ പ്രിന്‍സിപ്പലുമായിരുന്ന അര്‍ച്ചുബിഷപ്പ് ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ പേരില്‍ മാര്‍ ഇവാനിയോസ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ അമിക്കോസ് ഏര്‍പ്പെടുത്തിയ 2024-ലെ അവാര്‍ഡ് ഇന്‍ഫോസിസ് സഹസ്ഥാപകനും വൈസ് ചെയര്‍മാനും സിഇഒ യും ആയിരുന്ന ക്രിസ് ഗോപാലകൃഷ്ണന് സമ്മാനിക്കും.

Also read:എംടിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണ സംഘം

മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ ജയകുമാര്‍ ഐ. എ. എസ്. ചെയര്‍മാനും, മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ ടി.പി ശ്രീനിവാസന്‍ ഐ.എഫ്.എസ്, മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി ഐ.എ.എസ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

Also read:എൽ.ബി.എസ് സെന്ററിൽ തൊഴിൽ അധിഷ്ഠിത കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. നമ്മുടെ രാജ്യത്തെ ആയിരക്കണക്കിന് യുവാക്കള്‍ തൊഴില്‍ അന്വേഷിച്ചു വിദേശത്തേക്ക് പോകുന്ന ഇന്നത്തെ സാഹചര്യത്തില്‍ ആയിരക്കണക്കിന് യുവാക്കള്‍ക്ക് നാട്ടില്‍ത്തന്നെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ക്രിസ് ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുള്ള പരിശ്രമങ്ങളെ കാതോലിക്കാ ബാവാ പ്രത്യേകം പ്രശംസിച്ചു. അദ്ദേഹത്തിന്റെ ഈ മേഖലയിലെ നിസ്തുല സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തെ ഈ അവാര്‍ഡിനു ജൂറി തെരഞ്ഞെടുത്തത്. തിരുവനന്തപുരത്തു വച്ച് അവാര്‍ഡ് പിന്നീട് സമ്മാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News