ആംഗ്ലിക്കന്‍ സഭാ തലവന്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വില്‍ബി രാജിവച്ചു. ബാലപീഡനങ്ങള്‍ക്ക് എതികെ നടപടിയെടുത്തില്ലെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് രാജി. പ്രമുഖ അഭിഭാഷകനും ചാരിറ്റി ട്രസ്റ്റായ ഐവേണിന്റെ മുന്‍ ചെയര്‍മാനുമായ ജോണ്‍സ്മിത്ത് ക്രിസ്മസ് അവധിക്കാല ക്യാമ്പില്‍ പങ്കെടുത്തിരുന്ന ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്ന വിഷയത്തില്‍ സഭയ്ക്ക് വീഴ്ചയുണ്ടായെന്ന വിമര്‍ശനം വില്‍ബിക്ക് എതിരെ ഉയര്‍ന്നിരുന്നു. 1970കളുടെ അവസാനത്തിലും 80കളുടെ തുടക്കത്തിലുമാണ് സംഭവം. അതേസമയം സ്മിത്ത് കഴിഞ്ഞ വര്‍ഷം മരിച്ചു.
ALSO READ: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20: ഓപ്പണർ പുറത്താകാൻ സാധ്യത; ഇന്ത്യൻ ടീമിന്റെ സാധ്യതാ ലിസ്റ്റ്
70കളില്‍ ക്യാമ്പിന് നേതൃത്വം നല്‍കിയ ബിഷപ്പ് പീഡനത്തെ കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞിട്ടും അഭിഭാഷകന് വിദേശത്ത് പോകാന്‍ സഭ അനുമതി നല്‍കി. തുടര്‍ന്ന് ഇയാള്‍ സിംബാവയിലും ദക്ഷിണാഫ്രിക്കയിലും ബാലപീഡനം തുടര്‍ന്നു എന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 2013ല്‍ ഇക്കാര്യം ആര്‍ച്ച് ബിഷപ്പ് ഔദ്യോഗികമായി അറിഞ്ഞിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പീഡനത്തെ കുറിച്ച് അറിവില്ലായിരുന്നെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ALSO READ: ‘ആ പരിപാടിക്ക് അതിഥിയായി വന്ന സരിൻ ആയിരുന്നു അമ്മുവിൻറെ പഴയ ആത്മവിശ്വാസം തിരികെ കൊണ്ടുവന്നത്’
ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, സിംബാവേ എന്നിവിടങ്ങളിലായി 130ഓളം കുട്ടികളാണ് സ്മിത്തിന്റെ പീഡനത്തിന് ഇരയായതെന്നാണ് വിവരം. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ സഭയ്ക്കുള്ളിലടക്കം വില്‍ബി രാജിവയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here