സ്വവർഗരതിയെ അനുകൂലിക്കുന്ന കഥാപാത്രങ്ങൾ എങ്ങനെ ക്രിസ്ത്യാനികൾ ആയി, ജിയോ ബേബി ചിത്രം കാതലിനെതിരെ ചങ്ങനാശ്ശേരി രൂപത

ജിയോ ബേബി ചിത്രം കാതലിനെതിരെ ചങ്ങനാശ്ശേരി രൂപത രംഗത്ത്. ചിത്രം സ്വവർഗരതിയെ മഹത്വവത്കരിക്കുകയാണെന്ന് ചങ്ങനാശ്ശേരി രൂപത പറഞ്ഞു. സഭയെ എപ്പോഴും ഇരുട്ടിൽ നിർത്താനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും, സ്വവർഗ രതിയെ അനുകൂലിക്കുന്ന കഥാപാത്രങ്ങൾ എങ്ങനെ ക്രിസ്ത്യാനികൾ ആയെന്നും രൂപത സഹായമെത്രാൻ തോമസ് തറയിൽ പറഞ്ഞു.

ALSO READ: കേരള വർമയിൽ പഠിക്കുമ്പോൾ എനിക്കും ഒരു പ്രണയം ഉണ്ടായിരുന്നു, മുരളിയെ പോലെ, പക്ഷെ… നരേൻ പറയുന്നു

‘നമ്മുടെ ഇപ്പോഴത്തെ മാധ്യമങ്ങളൊക്കെ സഭയെ ഒരു ഇരുട്ടിന്റെ മറവിൽ നിർത്താൻ വലിയ രീതിയിൽ ശ്രമിക്കുന്നുണ്ട്. ഈ കഴിഞ്ഞ നാളിൽ ആരാധ്യനായ മമ്മൂട്ടിയെന്ന് പറയുന്ന താരമൂല്യമുള്ള നടൻ അഭിനയിച്ച ഒരു സിനിമയിറങ്ങി. സ്വവർഗരതിയെ വലിയ രീതിയിൽ മഹത്വവൽക്കരിക്കുന്ന ആ സിനിമയിലെ കഥാപാത്രങ്ങളെല്ലാം ക്രിസ്ത്യാനികൾ ആയിപ്പോയത് എന്തുകൊണ്ടാണ്’, തോമസ് തറയിൽ ചോദിച്ചു.

‘അതിന്റെ പശ്ചാത്തലം ക്രൈസ്തവ ദേവാലയം ആയത് എന്തുകൊണ്ടാണ്. ഒറ്റ കാരണമേയുള്ളൂ. നമ്മളെ അപമാനിക്കാൻ ഒന്നും ചെയ്തതല്ല. പക്ഷെ വേറേ ഏതെങ്കിലും മതത്തിന്റെ പശ്ചാത്തലത്തിൽ ആ സിനിമ എടുത്തിരുന്നെങ്കിൽ അത് തിയേറ്റർ കാണുകയില്ല. അത്രയേ ഉള്ളൂ,’ തോമസ് തറയിൽ പറഞ്ഞു.

ALSO READ: എല്ലാ വേഷങ്ങളിലും തിളങ്ങി; ‘മുണ്ടക്കല്‍ ശേഖര’ന്റെ പുതിയ റോള്‍ ഇതാണ്!

അതേസമയം, തോമസ് തറയിലിന്റെ കാതലിനെതിരെയുള്ള പരാമർശത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനം ഉയരുന്നുണ്ട്. ഇപ്പോഴും വളരാത്ത വികസിക്കാത്ത ചിന്തകൾ ഉള്ളവരാണ് ഇത്തരത്തിൽ പറയുന്നതിനും, ഇതൊന്നും ശ്രദ്ധിക്കേണ്ടതില്ലെന്നും സോഷ്യൽ മീഡിയ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News