പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ്; സുധാകരന്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല

പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് കെ സുധാകരന്‍ ഇഡിയെ അറിയിച്ചു. ചൊവ്വാഴ്ച ഹാജരാകാമെന്നും സുധാകരന്‍ അറിയിച്ചു. മുന്‍ ഡി ഐ ജി എസ് സുരേന്ദ്രനെ ഇ ഡി ചോദ്യം ചെയ്തു

കെപിസിസി പ്രസിഡന്റ് കെ സുധാകരനും മോന്‍സന്‍ മാവുങ്കലും ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പുകേസില്‍ മോണ്‍സണിന്റെ മൂന്ന് ജീവനക്കാരില്‍നിന്ന് ഇഡി മൊഴിയെടുത്തിരുന്നു. കെ സുധാകരന് എതിരെ ക്രൈബ്രാഞ്ചിന് മൊഴി നല്‍കിയ മോന്‍സണിന്റെ ജീവനക്കാരായ അജി, ജോഷി, ജയ്‌സണ്‍ എന്നിവരില്‍നിന്നാണ് ഇഡി വിവരങ്ങള്‍ തേടിയത്.

Also Read: ‘അനിയന്‍ ജെയ്ക് പറഞ്ഞു’; സഹായിക്കാനുള്ള മനസാണ് ഏറ്റവും വലിയ സ്വത്തെന്ന് ഓര്‍മിപ്പാക്കനുള്ള ‘ചോരക്കഥ’; വൈറലായി കുറിപ്പ്

ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത വഞ്ചനാകേസില്‍ കെ സുധാകരനെ അറസ്റ്റ് ചെയ്തിരുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകളും ഇഡി ശേഖരിച്ചിട്ടുണ്ട്. മോന്‍സണ്‍ മാവുങ്കലില്‍നിന്ന് കെ സുധാകരന്‍ 10 ലക്ഷം രൂപ വാങ്ങുന്നത് കണ്ടുവെന്ന് ദൃക്സാക്ഷികളുടെ രഹസ്യമൊഴിയുണ്ടായിരുന്നു. തൃശൂര്‍ സ്വദേശി അനൂപില്‍നിന്ന് മോന്‍സണ്‍ 25 ലക്ഷം രൂപ വാങ്ങിയപ്പോള്‍ സുധാകരന്‍ ഇടനിലക്കാരനായെന്ന മൊഴിയും ഇഡി പരിശോധിച്ചിരുന്നു.

Also Read: കൊച്ചിയില്‍ മധ്യവയ്‌സ്‌കനെ യുവാവ് തലയ്ക്കടിച്ച് വീഴ്ത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News