പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഇ ഡി ഇന്ന് ചോദ്യം ചെയ്യും.കഴിഞ്ഞ 18ന് ഹാജരാകാന്‍ സുധാകരനോട് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അന്ന് ഹാജരായിരുന്നില്ല.തുടര്‍ന്ന് ഇന്ന് ഹാജരാകാന്‍ കെ സുധാകരന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. മോന്‍സണില്‍ നിന്ന് കെ സുധാകരന്‍ 10 ലക്ഷം രൂപ കൈപ്പറ്റി എന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍ .ഇതില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ ഡി അന്വേഷിക്കുന്നത്.
Also Read: മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
മുന്‍ ഡി ഐ ജി എസ്.സുരേന്ദ്രന്‍, ഐജി ലക്ഷ്മണ്‍ എന്നിവര്‍ക്കും ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ സുരേന്ദ്രന്‍ മാത്രമാണ് ഹാജരായത്. പുരാവസ്തു തട്ടിപ്പ് ഇടപാടില്‍ കള്ളപ്പണം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പരാതിയെ തുടര്‍ന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചത്.
Also Read: കേരളത്തിന്‍റെ പല പ്രവർത്തനങ്ങളും ഇന്ത്യക്ക് മാതൃക: വിദേശകാര്യ സെക്രട്ടറി ഔസഫ് സയിദ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here