ആർദ്ര ദർശനം ഡോക്ടർ ചാന്ദിനി മെമ്മോറിയൽ പുരസ്‌കാരം ഡോ. അഞ്ജലി രമേശ് ഏറ്റുവാങ്ങി

ആർദ്ര ദർശനം ഡോക്ടർ ചാന്ദിനി മെമ്മോറിയൽ ഇനിഷ്യേറ്റീവിൻ്റെ പ്രഥമ ബെസ്റ്റ് ഹൗസ് സർജൻസി അവാർഡ് ഡോ. അഞ്ജലി രമേശിന് ഏറ്റുവാങ്ങി. പുഷ്പഗിരി മെഡിക്കൽ കോളജിൽ വച്ച് നടന്ന കോൺവൊക്കേഷൻ ചടങ്ങിൽ വച്ച് ജസ്റ്റിസ് വി.കെ. മോഹനനാണ് അവാർഡ് നൽകിയത്.

കഴിഞ്ഞവർഷം ഒക്ടോബറിലാണ് പൊലീസ് കംപ്ലയിൻ്റ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് വി.കെ. മോഹനൻ്റെ മകൾ ഡോക്ടർ ചാന്ദിനി മോഹൻ അർബുദ ബാധയെ തുടർന്ന് അന്തരിച്ചത്.പിറവം താലൂക്ക് ഗവ. ആശുപത്രി അസി. സർജനായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നപ്പോഴായിരുന്നു അന്ത്യം.
പുഷ്പഗിരി മെഡിക്കൽ കോളേജിലെ പഠനകാലത്ത് ഡോ ചാന്ദിനിക്കായിരുന്ന് ബെസ്റ്റ് ഹൗസ് സർജൻസി അവാർഡ് ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration