ഹെല്‍ത്തി ആഹാരമാണോ ഓട്‌സ്?, ഇത് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

ഹെല്‍ത്തി ഡയറ്റില്‍ മിക്ക ആളുകളും തെരഞ്ഞെടുക്കുന്ന ആഹാരമാണ് ഓട്സ്. പലതരത്തിലാണ് ഓട്സ് തയ്യാറാക്കി കഴിക്കുന്നത്. ഇങ്ങനെ ഓട്സിനെ മിക്കനേരവും അകത്താക്കിയാല്‍ ഹെല്‍ത്തി ആയി എന്ന് കരുതിയെങ്കില്‍ തെറ്റി. ഓട്സ് കഴിച്ച് കഴിഞ്ഞാല്‍ ചിലര്‍ക്കെങ്കിലും ദഹന പ്രശ്നങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. ഇതില്‍ ഗോതമ്പ്, ബാര്‍ളി എന്നിവയുമായി മിക്സാവാന്‍ സാധ്യതയുള്ളതിനാല്‍ തന്നെ ഇത്തരം ഓട്സില്‍ ഗ്ലൂട്ടന്‍ സാന്നിധ്യം വരുന്നു. ഇത് ഗ്ലൂട്ടന്‍ അലര്‍ജി ഉള്ളവര്‍ക്ക് ദഹന പ്രശ്നങ്ങളും അതുപോലെ മറ്റ് അലര്‍ജി റിയാക്ഷന്‍സും വരാന്‍ സാധ്യത കൂടുതലാണ്.

അലര്‍ജിമൂലം ചിലര്‍ക്ക് ചര്‍മ്മത്തില്‍ ചൊറിച്ചില്‍, അല്ലെങ്കില്‍ ശ്വാസം കിട്ടാത്ത അവസ്ഥ, അതുമല്ലെങ്കില്‍ വയര്‍ ചീര്‍ക്കല്‍ പോലെയുള്ള അസ്വസ്ഥതകളിലേയ്ക്ക് നയിക്കും. കൂടാതെ, ഓട്സില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ വയര്‍ ചീര്‍ക്കല്‍, വയറുവേദന, ഗ്യാസ് എന്നീ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ ഉലെടുക്കാന്‍ സാധ്യതയുമുണ്ട്.

also read : വൈദ്യുതി വില കൂട്ടിയും കല്‍ക്കരി വില ഇരട്ടിയാക്കിയും അദാനി കൊള്ളയടിച്ചത് കോടികള്‍

ഇനി ഓട്സ് കഴിക്കുന്നതിനും ഓരോ രീതിയുണ്ട. ഇത് കഴിക്കുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിക്കും. മധുരം ചേര്‍ത്ത് കഴിച്ചാല്‍ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. മാത്രമല്ല ഓട്സ് മൂന്ന് ടേബിള്‍സ്പൂണില്‍ കൂടുതല്‍ എടുത്ത് കഴിക്കാന്‍ പാടില്ല. അതുപോലെ തന്നെ കഞ്ഞിപോലെ ഓട്സ് വെച്ച് കഴിക്കുന്നത് ചോറ് കഴിക്കുന്നതിന് തുല്യമാണ്. കാരണം, ഓട്സിലും കാര്‍ബോഹാഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇനി ഓട്സില്‍ പാല്‍ ചേര്‍ത്ത് കഴിച്ചാല്‍ കലോറി ശരീരത്തില്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകും. ഓട്സില്‍ ഫോസ്ഫറസ് അളവ് പൊതുവില്‍ കൂടുതലാണ്. ഫോസ്ഫറസ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് സത്യത്തില്‍ കിഡ്നി രോഗങ്ങള്‍ വരുന്നതിന് കാരണമാകുന്നുണ്ട്. അതിനാല്‍, നിലവില്‍ കിഡ്നിരോഗമുള്ളവര്‍ ഓട്സ് കഴിക്കുന്നത് നല്ലതല്ല. കൂടാതെ അലര്‍ജി പ്രശ്നങ്ങള്‍ ഉള്ളവര്‍ ഓട്സ് കഴിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ അഭിപ്രായം തേടുന്നത് നല്ലതാണ്. കൂടാതെ, ഇന്ന് നമ്മള്‍ക്ക് ലഭിക്കുന്ന മിക്ക ഓട്സും അമിതമായി പ്രോസസ്സിംഗ് കഴിഞ്ഞാണ് എത്തുന്നത്. ഇത്തരത്തില്‍ എത്തുന്ന ഓട്സിന്റെ ഗുണങ്ങള്‍ കുറയുന്നു എന്നത് മറ്റൊരു പ്രശ്നമാണ്. കൂടാത, ആര്‍ട്ടിഫിഷ്യല്‍ രുചിയും നല്‍കുന്നത് ആരോഗ്യത്തിന് ഗുണകരമല്ല.

also read : കത്തിക്കയറി കണ്ണൂർ സ്‌ക്വാഡ്; 70 കോടിയുടെ സന്തോഷത്തിൽ താരം

ഓട്സ് കഴിക്കുന്നതിനുള്ള ശരിയായ രീതികള്‍:

. ഓട്സ് മൂന്ന് ടീസ്പൂണ്‍ മാത്രം എടുക്കാന്‍ ശ്രദ്ധിക്കുക.

. ഓട്സ് കുതിര്‍ത്ത് കഴിക്കുന്നത് അതിലെ നാരുകളും പോഷകങ്ങളും കൃത്യമായി ശരീരത്തില്‍ എത്താന്‍ സഹായിക്കും.

. അമിതമായി ചൂടാക്കി കഴിക്കാതിരിക്കുക.

. രാത്രി കിടക്കുന്നതിന് മുന്‍പ് ഓട്സ് കഴിക്കുന്നത് നിങ്ങളുടെ ഉറക്കം മെച്ചപ്പെടുത്താന്‍ സഹായിക്കും.

. രാവിലെ ഓട്സ് കഴിക്കുന്നത് ഒഴിവാക്കുക.

. ഓട്സ് തൈരില്‍ കുതിര്‍ത്ത് അതില്‍ പഴങ്ങളും നട്സും ചേര്‍ത്ത് കഴിക്കാവുന്നത് നല്ലതാണ്.

. പ്രോസസ്സിംഗ് കഴിയാത്ത ഓട്സ് വാങ്ങി ഉപയോഗിക്കുന്നതാണ് കുറച്ചും കൂടെ നല്ലത്. ഇതില്‍ നാരുകളുടെ സാന്നിധ്യം കൂടുതലായിരിക്കും.

. ഓട്സ് ഉപയോഗിച്ച് സ്മൂത്തി തയ്യാറാക്കുമ്പോള്‍ അതില്‍ നട്സ്,മില്‍ക്ക്,ഫാറ്റ് ഫ്രീ മില്‍ക്ക്‌ചേര്‍ക്കാന്‍ ശ്രദ്ധിക്കുക.

അതേസമയം നല്ല ആരോഗ്യത്തിന് ഓട്സ് മാത്രം കഴിച്ചല്‍ പോര.ഒരു നേരം മാത്രം ഓട്സ് കഴിക്കുക. മറ്റ് നേരങ്ങളില്‍ നല്ല പോഷക സമ്പന്നമായ ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ ഇടയുണ്ട്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News