ഷാഫിയും രാഹുലും നുണ പരിശോധനയ്ക്ക് തയ്യാറുണ്ടോ?’: ഇ എൻ സുരേഷ് ബാബു

en suresh babu 1

പാലക്കാട് ഹോട്ടലിലെ പരിശോധനയിൽ ഷാഫിൽ പറമ്പിലും രാഹുലും നുണ പരിശോധനയ്ക്ക് തയ്യാറുണ്ടോ എന്ന് പാലക്കാട് സി പി ഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. കള്ളപ്പണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനോരമ കൊടുത്ത വാർത്ത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. തരംതാഴ്ന്ന പണിയാണ് മനോരമ ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.

Also read:പാലക്കാട് ഹോട്ടല്‍ പരിശോധന; ബിജെപിയും കോണ്‍ഗ്രസും കള്ളപ്പണം ഒഴുക്കുന്നു, അന്വേഷണം വേണമെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍

‘കോൺഗ്രസ് നേതാക്കൾ എന്തിനാണ് പരിശോധനയെ പേടിക്കുന്നത്. വനിത നേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ പരിശോധന നടക്കുന്നുവെന്നറിഞ്ഞാൽ കോൺഗ്രസ് നേതാക്കൾ പേടിക്കുന്നത് എന്തിനാണ്. മണിക്കുറുകൾ കഴിഞ്ഞാണ് ഷാഫിയും ശ്രീകണ്ഠനും എത്തിയത്. വെല്ലുവിളിയൊന്നും പാലക്കാട്ടുകാരോട് വേണ്ട. പാലക്കാട്ടെ ഇടതുപക്ഷത്തെ സതീശന് അറിയില്ല. ഓലപ്പാമ്പ് കാണിച്ച് ആരേയും പേടിപ്പിക്കേണ്ട. സതീശനെ പാലക്കാട് പ്രവേശിപ്പിക്കണ്ട എന്ന് തീരുമാനിച്ചാൽ അത് നടപ്പാക്കും’ ഇ എൻ സുരേഷ് ബാബു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News