രണ്ട് സിം കാർഡുകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

duel sim

നമ്മുടെ നാട്ടിൽ രണ്ടു സിം കാർഡുകൾ ഉപയോഗിക്കുക എന്നത് പുതുമയുള്ള കാര്യമല്ല. ഏറെക്കുറെ പേരും രണ്ടു സിമ്മുകൾ ഉപയോഗിക്കുന്നവരാകും. സ്വകാര്യ ആവശ്യത്തിനും ജോലി ആവശ്യത്തിനും മറ്റുമായി ഇങ്ങനെ ഉപയോഗിക്കാറുണ്ട്. ഒരു പക്ഷെ നെറ്റ്‌വർക്ക് പ്രശ്‌നം പരിഹരിക്കുന്നതിന് രണ്ട് സിമ്മുകള്‍ ഉപയോഗിക്കുന്നവരും കാണും. രണ്ടാമത്തെ സിം വളരെ കുറച്ച് മാത്രമേ ഉപയോഗിക്കുകയുള്ളു. എങ്കിലും ഇവ ആക്ടീവായി നിലനിര്‍ത്താന്‍ എല്ലാവരും ശ്രമിക്കാറുണ്ട്.

എന്നാല്‍ കഴിഞ്ഞ ജൂലൈയില്‍ റീചാര്‍ജ് പ്ലാനുകളിലെ വില വര്‍ധനവ് ഉപയോക്താക്കള്‍ക്ക് തിരിച്ചടിയായി. വലുതായി ഉപയോഗിക്കാത്ത സിമ്മുകൾ വല്യ വില കൊടുത്ത് ചാർജ് ചെയ്ത മാസം തോറും വൻതുക പാഴാക്കേണ്ട ഗതികേടിലാണ് ഇപ്പോഴത്തെ ഇന്ത്യൻ മൊബൈൽ ഉപയോക്താക്കൾ.

ALSO READ; ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ആശ്രയിക്കുന്ന വിദ്യാർഥികൾക്ക് ‘കൊഗ്നിറ്റീവ് ഓഫ്‌ലോഡിങ്’: ആശങ്കാജനകമായി പഠനം

സെക്കന്‍ഡറി സിമ്മുകള്‍ സജീവമായി നിലനിര്‍ത്തുന്നതിനു ട്രായ് ചട്ടങ്ങള്‍ ലളിതമാക്കിയിട്ടുണ്ട്. 90 ദിവസമായി സിം ഉപയോഗിച്ചിട്ടില്ലെങ്കില്‍സീം ഡീആക്ടിവേറ്റ് ആയതായി കണക്കാക്കും. പ്രീപെയ്ഡ് ബാലന്‍സ് ഉണ്ടെങ്കില്‍, സിം ആക്ടിവേഷന്‍ 30 ദിവസത്തേക്ക് കൂടി നീട്ടാന്‍ 20 രൂപ ഈടാക്കും. ഇനി സിമ്മില്‍ ബാലന്‍സ് ഇല്ലെങ്കില്‍ സിം ഡീആക്ടിവേറ്റ് ആകും. ഇതോടെ കോളുകള്‍ ചെയ്യാനോ സ്വീകരിക്കാനോ ഇന്റര്‍നെറ്റ് ആക്സസ് ചെയ്യാനോ കഴിയില്ല.

ആരെങ്കിലും തങ്ങളുടെ സെക്കന്‍ഡറി സിം 90 ദിവസത്തേക്ക് ഉപയോഗിക്കാതിരുന്നാല്‍ സിം വീണ്ടും സജീവക്കാന്‍ 15 ദിവസത്തെ ഗ്രേസ് പിരീഡ് ഉണ്ട്. ഈ സമയത്ത്, ഉപയോക്താക്കള്‍ക്ക് അവരുടെ സിമ്മുമായി അംഗീകൃത സ്‌റ്റോറുകളെ സമീപിക്കാം. ഇന്‍കമിങ്, ഔട്ട്ഗോയിങ് കോളുകൾ, മെസേജുകള്‍, ഡാറ്റ, അല്ലെങ്കില്‍ പേയ്മെന്റുകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഉപയോഗിക്കാതിരിക്കുമ്പോഴാണ് സിം ഉപയോഗത്തിലല്ലെന്ന് ട്രായ് കണക്കാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News