ഇന്ത്യൻ റെയിൽവേയിലെ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളുടെ നിയമങ്ങൾ പരിഷ്കരിച്ചു. റിസർവ് ചെയ്ത സീറ്റ് ഇല്ലെങ്കിൽ പോലും വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളിൽ മുമ്പ് യാത്ര ചെയ്യാൻ സാധിക്കുമായിരുന്നു. പുതിയ നിയമങ്ങൾ വരുന്നതിലൂടെ ഇനി അതിന് സാധ്യമാകില്ല. റിസർവ് കോച്ചിൽ വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുമായി ഇനി യാത്ര ചെയ്താൽ 440 രൂപ പിഴയും അടുത്ത് സ്റ്റേഷനിൽ യാത്രക്കാരനെ ഇറക്കിവിടുകയും ചെയ്യും. റെയിൽവേയുടെ പുതിയ പെനാൽറ്റിയും ഡീബോർഡിംഗ് നിയമവും നിലവിൽ തന്നെ യാത്ര ദുരിതം നേരിടുന്ന യാത്രക്കാർക്ക് ഇരുട്ടടിയാണ്.
എസി അല്ലെങ്കിൽ സ്ലീപ്പർ കോച്ചുകളിൽ ടിക്കറ്റ് ബുക്ക് ചെയ്ത വെയ്റ്റിങ് ലിസ്റ്റിലുള്ള യാത്രക്കാർക്ക് അവരുടെ ടിക്കറ്റുമായി ഇനി ഈ കൊച്ചുകളിൽ കയറാൻ സാധിക്കില്ല. പക്ഷെ ജനറൽ കൊച്ചിൽ യാത്ര സാധ്യമാവും. ഓൺലൈൻ, ഓഫ് ലൈൻ രീതിയാലാണ് റെയിൽവേയിൽ ടിക്കറ്റ് ബുക്കിങ് സാധ്യമാവുന്നത്. ഓൺലൈനായി ബുക്ക് ചെയ്ത വെയിറ്റിഗ് ലിസ്റ്റിലായ ടിക്കറ്റുകൾ സ്വയം റദ്ദാകും എന്നാൽ ഓഫ് ലൈനായി എടുത്ത ടിക്കറ്റുകൾ അങ്ങനെ റദ്ദാകുകയില്ല. ഫിസിക്കലി ബുക്ക് ചെയ്ത അവ കൌണ്ടറിൽ സറണ്ടർ ചെയ്താലാണ് റീഫണ്ട് ലഭിക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here