‘നിറഞ്ഞൊഴുകുന്ന വാത്സല്യം’, സിനിമ ഇന്നും കാണുന്നവരുണ്ടോ?

മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നാണ് വാത്സല്യം. മമ്മൂക്ക അനശ്വരമാക്കിയ മേലേടത്ത് രാഘവൻ നായരുടെ പ്രകടനം തന്നെയാണ് കൊച്ചിൻ ഹനീഫ ചിത്രം വാത്സല്യത്തെ അനശ്വരമാക്കുന്നത്. ലോഹിതദാസ് തിരക്കഥയെഴുതിയ ചിത്രം ഇന്നും കുടുംബ പ്രേക്ഷരുടെ ഇഷ്ട സിനിമയാണ്. പൊളിറ്റിക്കലി തെറ്റായ പല ഭാഗങ്ങളും ചിത്രത്തിൽ ഉണ്ടെങ്കിലും പ്രേക്ഷകർക്ക് ഇമോഷണലി ബന്ധപ്പെടുത്താൻ കഴിയുന്ന കഥാ സന്ദർഭമാണ് ചിത്രത്തിന്റേത്.

ALSO READ: ‘യാർ വന്താലും ഇങ്കെ നാൻ താൻ രാജാ’ അഞ്ചാം വാരത്തിലും അടിപതറാത്ത പടത്തലവനും കണ്ണൂർ സ്‌ക്വാഡും

ഒരു കാലഘട്ടത്തിന്റെ എല്ലാ ചിന്താഗതികളും മറ്റ് ചിത്രങ്ങളിലെ പോലെ തന്നെ വാത്സല്യത്തിലും ഉണ്ടായിരുന്നു. അതിലെ രാഷ്ട്രീയപരമായ സ്ത്രീവിരുദ്ധ പരാമർശങ്ങളും മറ്റും പക്ഷെ ഇന്നും ചിത്രം കാണുന്നതിൽ നിന്ന് പ്രേക്ഷരെ ഉൾവലിക്കുന്നില്ല. കുടുംബ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന ധാരാളം പ്രേക്ഷകരുടെ ഇഷ്ട ചിത്രമാണ് ഇപ്പോഴും വാത്സല്യം.

ALSO READ: ‘മാപ്പ് ഞങ്ങളുടെ ജന്മാവകാശം’, സവർക്കർ മുതൽ സുരേഷ് ഗോപി വരെ, ഒരു സംഘ ചരിത്രത്തിന്റെ കഥ

1993-ൽ പുറത്തിറങ്ങിയ വാത്സല്യത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം മമ്മൂട്ടിക്ക് ലഭിച്ചു. രാഘവൻ എന്ന കർഷകൻ തന്റെ സഹോദരൻ വിജയകുമാരനെ വിദ്യാഭ്യാസം നൽകി വളർത്തുന്നു. എന്നാൽ, അവൻ വളർന്നപ്പോൾ സമ്പന്നയായ ഒരു സ്ത്രീയെ വിവാഹം കഴിക്കുമ്പോൾ, വിജയകുമാരൻ തന്റെ സഹോദരനെ സൗകര്യപൂർവ്വം മറക്കുന്നു. വിജയകുമാരൻ തന്റെ സഹോദരന്റെ മഹത്വം തിരിച്ചറിയുമോ ? എന്നതാണ് സിനിമ പ്രേക്ഷകനോട് പങ്കുവെക്കുന്ന ആശയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News