ഇനി ബൈക്ക് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമല്ലേ? വാര്‍ത്തയുടെ വസ്തുത ഇങ്ങനെ

ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്ന ഒരു സന്ദേശമുണ്ട്. നഗരത്തിന്റെ കോര്‍പ്പറേഷന്‍ പരിധിക്കുള്ളില്‍ ബൈക്ക് യാത്രക്കാര്‍ ഇനി ഹെല്‍മറ്റ് ധരിക്കുന്നത് നിര്‍ബന്ധമല്ലെന്ന് അവകാശപ്പെടുന്ന ഒരു സന്ദേശം വാട്ട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലുമൊക്കെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഏതെങ്കിലും ട്രാഫിക് പൊലീസോ നിയമപാലകരോ ഹെല്‍മെറ്റ് ധരിക്കാത്തതിനെക്കുറിച്ച് ചോദിക്കുകയോ പിഴ ഈടാക്കുകയോ ചെയ്താല്‍ നിങ്ങളുടെ ബൈക്ക് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലാണെന്ന് പറഞ്ഞാല്‍ മതിയെന്നും പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നു. സാഗര്‍ കുമാര്‍ ജെയിന്‍ എന്ന വ്യക്തി നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഈ തീരുമാനമെന്നാണ് സന്ദേശത്തില്‍ പറയുന്നത്.

ഹൈവേകളില്‍ ഹെല്‍മെറ്റ് ഉപയോഗിക്കുന്നത് നിര്‍ബന്ധമാണെന്നും സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്ന ഈ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ ഈ സന്ദേശം വ്യാജമാണെന്നാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ വസ്തുതാ പരിശോധന വിഭാഗം വ്യക്തമാക്കുന്നത്.

എല്ലാ സംസ്ഥാനങ്ങളിലും ഇരുചക്രവാഹന യാത്രക്കാര്‍ക്കുള്ള ഹെല്‍മറ്റ് പരിശോധന ഒഴിവാക്കിയെന്ന വ്യാജ സന്ദേശമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇന്ത്യാ ഗവണ്‍മെന്റ് അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News