അര്‍ജന്റീനയും ബ്രസീലും തോറ്റു; ചരിത്രം ആവര്‍ത്തിച്ചത് 8 വര്‍ഷത്തിന് ശേഷം

ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ അര്‍ജന്റീനയ്ക്കും ബ്രസീലിനും തോല്‍വി. നിലവിലെ ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയെ യുറുഗ്വായ് എതിരില്ലാത്ത രണ്ടു ഗോളിനാണ് തകര്‍ത്തത്. ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യത റൗണ്ടില്‍ ലയണല്‍ മെസിയുടെയും സംഘത്തിന്റെയും ആദ്യ തോല്‍വിയാണിത്. തുടര്‍ച്ചയായ നാലു ജയങ്ങള്‍ക്കു പിന്നാലെയാണ് അര്‍ജന്റീന തോല്‍വി വഴങ്ങുന്നത്. തോറ്റെങ്കിലും 12 പോയന്റുമായി അര്‍ജന്റീന തന്നെയാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്.

Also Read: ദിവസം 600 മുതല്‍ 2000 രൂപ വരെ സമ്പാദിക്കാം; പൊറോട്ടയടിക്കാന്‍ പഠിക്കാനെത്തുന്നവരില്‍ ഡോക്ടര്‍മാരും

മറ്റൊരു മത്സരത്തില്‍ കരുത്തരായ ബ്രസീലിനെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് കൊളംബിയ അട്ടിമറിച്ചു. മത്സരത്തിന്റെ നാലാം മിനിറ്റില്‍തന്നെ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയിലൂടെ ബ്രസീല്‍ ലീഡെടുത്തെങ്കിലും അവസാന മിനിറ്റുകളില്‍ രണ്ടു ഗോള്‍ വഴങ്ങി ജയം കൈവിടുകയായിരുന്നു. ലൂയിസ് ഡയസിന്റെ ഇരട്ടഗോളുകളാണ് കൊളംബിയയുടെ ജയം ഉറപ്പിച്ചത്. തോല്‍വിയോടെ ബ്രസീല്‍ അഞ്ചാം സ്ഥാനത്തേക്ക് വീണു. അഞ്ചു മത്സരങ്ങളില്‍നിന്ന് 7 പോയിന്റ്. ബ്രസീലിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.

ലോകകപ്പ് യോഗ്യത റൗണ്ടില്‍ ബ്രസീലും അര്‍ജന്റീനയും ഒരേ ദിവസം തോല്‍വി ഏറ്റുവാങ്ങുന്നത് 2015നുശേഷം ആദ്യവും ചരിത്രത്തില്‍ രണ്ടാം തവണയുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News