രണ്ട് അസിസ്റ്റും ഹാട്രിക് ​ഗോളും മെസ്സി മാജിക്കിൽ ബൊളീവിയയെ തകർത്ത് അർജന്റീന

Lionel Messi

ലോകകപ്പ് യോ​ഗ്യതാ മത്സരത്തിൽ ബൊളീവിയയെ ആറ് ​ഗോളിന് തകർത്ത് അർജന്റീനക്ക് തകർപ്പൻ ജയം. കളിക്കളത്തിൽ പൂണ്ട് വിളയാടുകയായിരുന്നു സൂപ്പർതാരം ലയണൽ മെസ്സി. രണ്ട് അസിസ്റ്റും ഹാട്രിക് ​ഗോളുകളുമായി കളം നിറയുകയായിരുന്നു താരം. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ അർജന്റീനക്ക് വേണ്ടി മെസ്സിക്കൊപ്പം ലൗട്ടാരോ മാര്‍ട്ടിനസ്, ജൂലിയന്‍ അല്‍വാരസ്, തിയാഗോ അല്‍മാഡ എന്നിവരും ​വലകുലിക്കി.

Also Read: അരങ്ങേറ്റക്കാരന്‍ ദുനിത്‌ തീയായി; ടി20യില്‍ വെസ്റ്റ്‌ ഇന്‍ഡീസിനെ കറക്കി വീഴ്‌ത്തി ശ്രീലങ്ക

ലൗട്ടാരോ മാര്‍ട്ടിനസിന്റെ അസിസ്റ്റിൽ 19-ാം മിനിറ്റിൽ മെസ്സിയാണ് ​ഗോൾവേട്ടക്ക് തുടക്കമിട്ടത്. 43-ാം മിനിറ്റിൽ മെസ്സിയുടെ അസിസ്റ്റിൽ മാര്‍ട്ടിനസ് ലീഡ് ഉയർത്തി. ആദ്യ പകുതി അവസാനിക്കാറായപ്പോൾ വീണ്ടും മെസ്സി നൽകിയ അസിസ്റ്റിൽ ജൂലിയന്‍ അല്‍വാരസ് വലകുലുക്കി.

Also Read: തനിക്കെതിരെയുള്ള പീഡന പരാതി ‘ഫേക്ക് ന്യൂസ്’; ആരോപണത്തിൽ പ്രതികരിച്ച് എംബാപ്പെയും ക്ലബ്ബും

രണ്ടാം പകുതിയിൽ ആക്രമിച്ചു കളിച്ച അർജന്റീനക്ക് വേണ്ടി നാഹുവൽ മൊലിനയുടെ അസിസ്റ്റിൽ തിയാഗോ അല്‍മാഡ നാലാം ​ഗോൾ നേടി. 84-ാം മിനിറ്റിലും 86-ാം മിനിറ്റിലും മെസ്സിയുടെ ​ഗോളുകൾ. ഹാട്രിക്ക് തികച്ച് മെസ്സി അർജന്റീന 6-0.

10 മത്സരങ്ങളിൽ നിന്ന് 22 പോയിന്റുള്ള അർജന്റീന ലോകകപ്പ് യോ​ഗ്യതാ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News