മൂന്നടിയിൽ ചിലിയെ വീഴ്ത്തി; മുന്നേറ്റം തുടർന്ന് അർജന്റീന

മിന്നുന്ന മൂന്ന് ഗോളുകൾ, ലോകകപ്പ് യോഗ്യതാ റൌണ്ടിൽ ചിലിയെ 3-0 ത്തിന് തകർത്ത് അർജന്റീന. ഇതോടെ ലോകകപ്പ് യോഗ്യതാ റൌണ്ടിൽ 7 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 18 പോയിന്റുമായി അർജന്റീന ഒന്നാം സ്ഥാനത്ത് തുടരുന്നു. കോപ്പ അമേരിക്ക ഫൈനലിൽ പരിക്കേറ്റ ലയണൽ മെസിയില്ലാതെ യോഗ്യതാ റൌണ്ട് മത്സരങ്ങൾ കളിക്കാനിറങ്ങിയ ആർജന്റീന വിജയകുതിപ്പ് തുടരുകയാണ്.

Also Read: അടിച്ച് കേറി വാ…! 900 എന്ന മാന്ത്രിക സംഖ്യയിലെത്തി റൊണാള്‍ഡോ

തുടക്കം മുതൽ അവസാനം വരെ അക്രമണോത്സുകമായ കളിച്ച അർജന്റീന, രണ്ടാം പകുതിയുടെ തുടക്കത്തിൽ മാക് അലിസ്റ്ററിന്റെ ആദ്യ ഗോളിലൂടെ ലീഡ് നേടി. പിന്നീട് 84-ാം മിനിറ്റിൽ ഒരു ലോങ് റേഞ്ചറിലൂടെ ഹൂലിയൻ അൽവാരസ് ലീഡ് ഇരട്ടിയാക്കി. ഇഞ്ചുറി ടൈമിൽ ഡിബാലെയുടെ ഗോൾ കൂടിയായപ്പോൾ അർജന്റീനയുടെ ചിലി വധം പൂർത്തിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News