ദാരുണം! അർജന്റീനയിൽ പത്ത് നില കെട്ടിടം തകർന്നുവീണ് അപകടം, ഒരാൾ മരിച്ചു

ARGENTINA

അർജന്റീനയിൽ പത്ത് നില കെട്ടിടം തകർന്നു വീണ് ഒരാൾ മരിച്ചു. വില്ല ഗെസെലിലെ സ്വകാര്യ ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടമാണ് തകർന്നുവീണത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കുണ്ട്.

ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ജാവിയർ അലൻസോ എന്ന 89 കാരനാണ് അപകടത്തിൽ മരിച്ചത്.കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് അപകടം. ഇവരെ കണ്ടാത്താനുള്ള രക്ഷാപ്രവർത്തനം സംഭവ സ്ഥലത്ത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മുന്നൂറിലധികം പേരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.

ALSO READ; ഇത് ചരിത്രത്തില്‍ ആദ്യം; ദീപാവലിക്ക് ന്യൂയോര്‍ക്ക് നഗരത്തിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

അതേസമയം കെട്ടിടം അപ്രതീക്ഷിതമായി തകർന്നുവീഴാനുണ്ടായ കാരണം അവ്യക്തമാണ്.അനുമതിയില്ലാതെ അനധികൃതമായി പ്രവർത്തിച്ചുവന്നിരുന്ന ഹോട്ടലായിരുന്നു ഇതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News