അർജൻ്റീന ഒന്നാം റാങ്കിൽ, നേട്ടമുണ്ടാക്കി ഇന്ത്യ

ഫിഫയുടെ ഏറ്റവും പുതിയ ഫുട്ബോൾ റാങ്ക് പട്ടികയില്‍ ലോകചാമ്പ്യന്മാരായ അര്‍ജന്റീന ഒന്നാമത്. മുൻ ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെയും ബ്രസീലിനെയും മറികടന്നാണ് അര്‍ജന്റീന ഒന്നാം സ്ഥാനത്തെത്തിയത്. ആറുവര്‍ഷത്തിനുശേഷം ഇതാദ്യമായാണ് അര്‍ജന്റീന ലോക ഒന്നാം നമ്പര്‍ ഫുട്‌ബോള്‍ ടീമായി മാറുന്നത്.

ബ്രസീല്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ ലോകകപ്പ് ഫൈനലിസ്റ്റുകളായ ഫ്രാന്‍സ് റാങ്കിങ്ങില്‍ രണ്ടാമതെത്തി. അര്‍ജന്റീനയ്ക്ക് 1840.93 പോയിന്റാണുള്ളത്. ഫ്രാന്‍സിന് 1838.45-ഉം ബ്രസീലിന് 1834.21 പോയിന്റുമുണ്ട്. ബെല്‍ജിയം നാലാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടാണ് അഞ്ചാം സ്ഥാനത്ത്. നെതര്‍ലന്‍ഡ്‌സ്, ക്രൊയേഷ്യ, ഇറ്റലി, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നീ ടീമുകളാണ് ആറുമുതല്‍ പത്തുവരെയുള്ള റാങ്കുകളില്‍. റാങ്കിങ്ങില്‍ ഇന്ത്യയും നേട്ടമുണ്ടാക്കി. 8.57 പോയിന്റ് അധികം നേടിയ ഇന്ത്യ റാങ്കിങ്ങില്‍ നൂറ്റിയൊന്നാം സ്ഥാനത്തെത്തി. 1200.66 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്.

ലോകകപ്പില്‍ കറുത്ത കുതിരകളായി മാറിയ മൊറോക്കോ പതിനൊന്നാം സ്ഥാനത്തെത്തി റാങ്കിംഗിൽ മികച്ച മുന്നേറ്റമുണ്ടാക്കി കുതിച്ചു. ആഫ്രിക്കന്‍ ടീമുകളില്‍ ഏറ്റവും മുന്നിലുള്ള രാജ്യവും മൊറോക്കോയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News