സ്‌കലോണിക്ക് വിലക്ക്; പെറുവിനെതിരായുള്ള മത്സരത്തിൽ അര്‍ജന്റീനയ്ക്ക് തിരിച്ചടി

കോപ്പ അമേരിക്കയില്‍ പെറുവിനെതിരേ മത്സരം നടക്കാനിരിക്കേ അര്‍ജന്റീനയ്ക്ക് തിരിച്ചടി. മുഖ്യ പരിശീലകന്‍ ലയണല്‍ സ്‌കലോണിക്ക് ഒരു മത്സരത്തില്‍ വിലക്ക് ഏർപ്പെടുത്തി. കഴിഞ്ഞ മത്സരം പുനരാരംഭിക്കാന്‍ വൈകിയതിനെത്തുടര്‍ന്നാണ് വിലക്ക്.

ALSO READ:സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത

വിലക്കിന് പുറമെ പിഴയും ചുമത്തിയിട്ടുണ്ട്. ചിലിക്കെതിരായ മത്സരത്തില്‍ ആദ്യ പകുതിക്കുശേഷം അര്‍ജന്റീന ടീമംഗങ്ങള്‍ ഗ്രൗണ്ടിലിറങ്ങാന്‍ വൈകിയിരുന്നു.സ്‌കലോണിക്കു പകരം കോച്ചിങ് സ്റ്റാഫായി പാബ്ലോ അയ്മര്‍, റോബര്‍ട്ടോ അയാള എന്നിവർ ഉണ്ടാകും.

കോപ്പയിലെ ആദ്യ രണ്ട് മത്സരങ്ങളിലും അര്‍ജന്റീന വിജയിച്ചിരുന്നു. ആദ്യ മത്സരത്തില്‍ കാനഡയെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു.

ALSO READ: തൃശൂരിൽ ബേക്കറി ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News