അര്‍ജന്റീന കോപ്പ അമേരിക്കയ്ക്കുള്ള സാധ്യത ടീം പ്രഖ്യാപിച്ചു

അര്‍ജന്റീന കോപ്പ അമേരിക്കയ്ക്കുള്ള സാധ്യത ടീം പ്രഖ്യാപിച്ചു. 29 അംഗ സ്‌ക്വാഡ് ആണ് അര്‍ജന്റീന പ്രഖ്യാപിച്ചത്. ടൂര്‍ണമെന്റിന് മുന്നോടിയായി ജൂണ്‍ 9, 14 തീയതികളില്‍ ഇക്വഡോറിനെയും ഗ്വാട്ടിമാലയെയും നേരിടാനും കൂടിയുള്ള ടീമാണ് ഇത്. 29 അംഗ സ്‌ക്വാഡ് കോപ അമേരിക്ക ടൂര്‍ണമെന്റിന് മുമ്പ് 26 അംഗ ടീമാക്കി ചുരുക്കും.

Also Read: മഞ്ചേശ്വരത്ത് പ്രവാസിയുടെ വീട്ടില്‍ മോഷണം; ഒന്‍പത് പവന്‍ സ്വര്‍ണവും ഒന്‍പതുലക്ഷം രൂപയും കവര്‍ന്നു

ലയണല്‍ മെസ്സിക്കൊപ്പം ഒരുപാട് വലിയ താരങ്ങള്‍ സ്‌കലോണിയുടെ ടീമില്‍ അണിനിരക്കുന്നുണ്ട്. ഡിബാലക്ക് ടീമില്‍ ഇടം ലഭിച്ചിട്ടില്ല. മാഞ്ചസ്റ്റര്‍ സിറ്റി താരം ഹൂലിയന്‍ ആല്‍വാരസ്, ഇന്റര്‍ മിലാന്‍ താരം ലൗട്ടാരോ മാര്‍ട്ടിനസ്, ബേയര്‍ ലെവര്‍കുസെന്‍ താരം പാല്‍സിയോ എന്നിവര്‍ അവരുടെ ക്ലബുകള്‍ക്ക് ഒപ്പം ലീഗ് കിരീടം നേടിയാണ് അര്‍ജന്റീനന്‍ ടീമിലേക്ക് എത്തുന്നത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യുവതാരം ഗര്‍നാചോ ടീമില്‍ ഇടം നേടിയിട്ടുണ്ട്. ജൂണ്‍ 20നാണ് കോപ അമേരിക്ക ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ അര്‍ജന്റീന കാനഡയെ നേരിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News