ലാറ്റിനമേരിക്കൻ ലോകകപ്പ്‌; ഇക്വഡോറിനെ പരാജയപ്പെടുത്തി അർജന്റീന

ലാറ്റിനമേരിക്കൻ ലോകകപ്പ്‌ യോഗ്യതാ മത്സരത്തിൽ ഇക്വഡോറിനെ പരാജയപ്പെടുത്തി അർജന്റീന. ഒരു ഗോളിനാണ്‌ അർജന്റീന തോൽപ്പിച്ചത്‌. 78 ആം മിനിറ്റിൽ ഫ്രീകിക്കിലൂടെ ലയണൽ മെസിയാണ്‌ അർജന്റീനയ്‌ക്കായി ഗോൾ നേടിയത്‌.

ALSO READ:പുതുപ്പള്ളിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിലെ സ്ട്രോങ് റൂം താക്കോലുകൾ മാറിയിട്ടില്ല; വാർത്തകൾ അടിസ്ഥാനരഹിതം

ബ്യൂണസ്‌ ഐറിസിലെ റിവർപ്ലേറ്റ്‌ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്. 2026ൽ അമേരിക്കയിലും മെക്‌സിക്കോയിലും ക്യാനഡയിലുമായാണ്‌ അടുത്ത ലോകകപ്പ്‌ നടക്കുക. ആകെ ടീമുകൾ 48 എണ്ണമായി വർധിക്കുന്നതിനാൽ ഇത്തവണ ലാറ്റിനമേരിക്കയിൽ നിന്ന്‌ ആറ്‌ സംഘങ്ങൾക്ക്‌ നേരിട്ട്‌ യോഗ്യതയുണ്ട്‌.

ALSO READ:ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനാണ് പുതുപ്പള്ളിയിലെ വോട്ടർമാർ പറയുന്നത്; ശുഭ പ്രതീക്ഷയോടെ ജെയ്ക് സി തോമസ്

അർജന്റീനയെക്കൂടാതെ ബ്രസീലും ഉറുഗ്വേയും ഉൾപ്പെടെ 10 ടീമുകളാണ്‌ മത്സരിക്കുന്നത്‌. ആദ്യ ആറുസ്ഥാനക്കാർ മുന്നേറും. 2025 സെപ്‌തംബറിലാണ്‌ അവസാന റൗണ്ട്‌ മത്സരങ്ങൾ നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News