ലോക കപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനക്ക് തോല്‍വി. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷം പരാഗ്വേയോട് 2-1 നാണ് അര്‍ജന്റീന പരാജയപ്പെട്ടത്. ഏഴു ജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമടക്കം 22 പോയിന്റ്‌റുമായി അര്‍ജന്റീന തന്നെയാണ് ഇപ്പോഴും പോയിന്റ് പട്ടികയില്‍ മുന്നില്‍.
പാരഗ്വായ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണു ലയണൽ മെസ്സി നയിച്ച ടീമിനെ പരാജയപ്പെടുത്തിയത്. പാരഗ്വായ് ആറാമതു തുടരുകയാണ്. ലോകകപ്പ് ക്വാളിഫയറിൽ പാരഗ്വായ് ആദ്യമായാണ് അർജന്റീനയെ തോൽപ്പിക്കുന്നത്.
Also Read : 84 ലക്ഷം രൂപയുടെ ഇൻഫോസിസ് അവാർഡ് യുവചരിത്രകാരനായ മലയാളിക്ക്
കളിയിൽ 77 ശതമാനം ബോൾ പൊസിഷൻ അർജന്റീനയുടെ കയ്യിലായിരുന്നു. 650 പാസുകൾ അർജന്റീന നൽകിയപ്പോൾ 184 പാസുകളാണ് പരാഗ്വെ മത്സരത്തിൽ നടത്തിയത്. പരാഗ്വെയിലെ ഡിഫെൻസോറസ് ഡെൽ ചാക്കോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അർജൻ്റീനയെ 2-1 നാണ് പരാഗ്വെ പരാജയപ്പെടുത്തിയത്.
മറ്റൊരു മത്സരത്തില്‍ ബ്രസീലിനെ വെനസ്വേല 1-1 ന്റെ സമനിലയില്‍ കുരുക്കി. ബ്രസീല്‍ മൂന്നാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. വിനീഷ്യസ് ജൂനിയറും റഫീഞ്ഞ്യയുമെല്ലാം കളത്തിലിറങ്ങിയിട്ടും ബ്രസീലീന് വിജയഗോള്‍ നേടാന്‍ സാധിച്ചില്ല.
Also Read : സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ ഇന്ന് പ്രഖ്യാപിക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here