എ. പി. സജിഷ
കാൽപ്പന്തിന്റെ മിശിഹ കേരളത്തിന്റെ മണ്ണിലേക്ക് വരുന്നതിന്റെ ആവേശത്തിമർപ്പിലാണ് മലയാളികൾ. 14 വർഷങ്ങൾക്ക് മുമ്പാണ് മെസി ഇന്ത്യയിൽ ഫുട്ബോൾ കളിക്കാനെത്തിയത്. ഇന്ത്യയും അർജന്റീനയും ഫുട്ബോൾ മൈതാനത്ത് ഏറ്റുമുട്ടിയ മറ്റൊരു മത്സരവും ചരിത്രത്തിലുണ്ട്.
നീലാകാശത്തിന്റെ കുപ്പായമിട്ട് 14 വർഷം മുമ്പ് ആരാധകരുടെ മിശിഹ ഇന്ത്യയിൽ വന്നിരുന്നു. 2011 ലാണ് അർജന്റീന ഇന്ത്യയിൽ പന്ത് തട്ടാനെത്തിയത്. കൊൽക്കത്തയിലായിരുന്നു മത്സരം. എതിരാളികൾ വെനസ്വേല. ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും തട്ടകത്തിൽ സബലിസ്റ്റുകളുടെ പന്താട്ടത്തിന്റെ വിസ്മയം കാണാൻ ആരാധകർ കാത്തിരുന്നു.
Also read: ഓസ്ട്രേലിയൻ മണ്ണിലെ ഇന്ത്യൻ ടെസ്റ്റ് ചരിതം
മെസിയെത്തി. ഒപ്പം മാലാഖയായ ഏയ്ഞ്ചൽ ഡി മരിയയും. ഗോളടി വീരൻ സെർജി അഗ്വിറോ, മഷുറാനോ, ഗോണ്‍സാലോ ഹിഗ്വെയിൻ തുടങ്ങി ഫുട്ബോൾ ലോകത്തെ ഒരു പിടി നക്ഷത്രങ്ങൾ ഇന്ത്യൻ മണ്ണിലേക്കിറങ്ങി വന്ന അപൂർവ കാഴ്ച. 1-0 ന് അർജന്റീന വെനസ്വേലയെ തോൽപ്പിച്ചു. നിക്കോളാസ് ഓട്ടമെൻഡിയാണ് ഗോൾ നേടിയത് . 70,000 ത്തോളം കാണികൾക്ക് ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ വിരുന്നേകി അർജന്റീന മടങ്ങി.
അതിനും മുമ്പ് ഇന്ത്യ അർജന്റീനയോട് ഫുട്ബോൾ മൈതാനത്ത് ഏറ്റുമുട്ടിയിരുന്നു. 1984 ലെ നെഹ്രു കപ്പിലായിരുന്നു ഇന്ത്യയും അർജന്റീനയും തമ്മിലുള്ള മത്സരം. എതിരില്ലാത്ത ഒരു ഗോളിന് അർജന്റീന ജയിച്ചു. കാലവും കാത്തിരിപ്പും എത്രയോ കഴിഞ്ഞു. ഇന്ത്യ ഫുട്ബോളിൽ താഴോട്ടിറങ്ങി. പക്ഷേ മലയാളി എന്നും ഫുട്ബോളിനെ പ്രണയിച്ചു കൊണ്ടിരിക്കും. പുഴകളിൽ പോലും പ്രിയ താരങ്ങൾക്ക് കട്ടൗട്ടുകൾ ഒരുക്കും.
Also read: യുട്യൂബിന് തീയിടാനൊരുങ്ങി ക്രിസ്റ്റ്യാനോ; വരുന്നത് ഈ താരത്തിനൊപ്പം ത്രില്ലറിടിപ്പിക്കും കൊളാബ്
ഹൃദയം കൊണ്ട് പന്തു തട്ടുന്നവരാണ് അർജന്റീന. അതേ അർജന്റീനയെ ഹൃദയത്തിലേറ്റുന്നവരാണ് മലയാളികൾ. ആ ഹൃദയം മിടിക്കുന്നത് മിശിഹായുടെ വരവിനായാണ്. കാത്തിരിപ്പ് ഇനി അധികം വൈകില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here