കേരളത്തിൽ കളിക്കാൻ അർജൻ്റീന റെഡി; തുടർ നടപടികളുമായി സംസ്ഥാനം മുന്നോട്ട്

കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്കായി ഒരു സന്തോഷ വാർത്തയുമായി കായിക മന്ത്രി വി. അബ്ദുറഹിമാന്‍. കേരളത്തില്‍ കളിക്കാൻ താത്പര്യമുണ്ടെന്ന് അര്‍ജന്‍റീനയുടെ ടീം മാനേജര്‍മാര്‍ അറിയിച്ചതായി കായികമന്ത്രി അറിയിച്ചു. താല്‍പര്യം അറിയിച്ച് അര്‍ജന്‍റീനയുടെ കത്ത് ഔദ്യോഗികമായി അടുത്ത ആഴ്ച ലഭിച്ചാല്‍ ഉടന്‍ കേരളം തുടര്‍നടപടി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Also Read: ഏജന്റുമാരുടെ മുൻപിൽ ദേഷ്യമടക്കി നിസ്സഹായനായി മെസ്സി

ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനുമായി സംയുക്തമായിട്ടാണ് മത്സര കാര്യത്തില്‍ കേരളം മുന്നോട്ടു പോകുന്നത്.കേരളത്തിൽ ഫുട്ബോൾ നടത്തുകയാണെങ്കിൽ സഹായിക്കാമെന്നൊക്കെ ദേശിയ ഫുട്ബോൾപറയുന്നുണ്ട്. അതിൽ കേരളത്തിന് ഒരു മടിയുമില്ല. അർജന്റീന ടീമിന്റെ മാനേജർമാർ കേരളത്തിൽ മത്സരത്തിനെത്താൻ താൽപര്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും അതിനോട് അനുകൂല നിലപാടാണ്. അർജന്റീന താത്പര്യ പത്രം തന്നാൽ മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു. ലോ കോത്തര നിലവാരമുള്ള മത്സരം നടത്താവുന്ന സ്റ്റേഡിയങ്ങൾ കേരളത്തിലുണ്ട് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Also Read: കമ്പനി ലോഗോ ദുരുപയോഗിച്ചു, കോൺഗ്രസിനെതിരെ നിയമനടപടിക്ക് ഫോൺപേ

അര്‍ജന്റീനയുടെ ലോകകപ്പ് നേട്ടം ആരാധകരെ ആവേശം കൊള്ളിച്ചിട്ടുണ്ട്. കേരളത്തിൽ അർജന്റീന ടീം ബൂട്ടണിയുന്നത് നമ്മുടെ സ്വപ്നമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ അർജന്റീന എംബസിയിൽ നേരിട്ടുപോയി. കേരളത്തിലെ ആരാധകർ നൽകിയ പിന്തുണയ്ക്ക് അർജന്റീന നന്ദി അറിയിച്ചതിനാലാണ് മുഖ്യമന്ത്രി അവിടെയെത്തി ആശംസകൾ അറിയിച്ചത്. അർജന്റീന കേരളത്തിലേക്കു വരണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News