നടുറോഡില്‍ ഡ്രൈവര്‍മാരുടെ വാക്ക് തര്‍ക്കം: സ്വകാര്യ വാനും ആംബുലൻസും പിടിച്ചെടുത്തു

കഴിഞ്ഞദിവസം താമരക്കുളം വയ്യാങ്കരയില്‍ നെടുറോഡില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ട സ്വകാര്യ വാനും ആംബുലന്‍സും മാവേലിക്കര മോട്ടോര്‍ വാഹന വകുപ്പു പിടിച്ചെടുത്തു. രോഗിയുമായി പോയ ആംബുലന്‍സിനെ അപകടകരമാംവിധം മറികടന്ന വാനിന്റെയും അതിനുശേഷം വാന്‍ തടഞ്ഞുനിര്‍ത്തി നടുറോഡില്‍ സംഘര്‍ഷം ഉണ്ടാക്കിയ ആംബുലന്‍സുമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയിലായത്. സമൂഹമാധ്യമങ്ങളില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടുകൂടി ദൃശ്യങ്ങള്‍ മാവേലിക്കര ജോയിന്റ് ആര്‍ടിഒ എംജി മനോജിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു.

ALSO READ:2018ൽ ആമയി‍ഴഞ്ചാൻ തോടിന്‍റെ റെയിൽവേ ഭൂമിയിൽ ശുചീകരണം നടത്തിയതിന് റെയിൽവേ നഗരസഭയ്‌ക്കെതിരെ കേസ് കൊടുത്തിരുന്നു: ഗായത്രി ബാബു

റോഡ് യാത്രക്കാര്‍ക്ക് ഭീതി സൃഷ്ടിക്കുന്ന രീതിയിരുന്നു ഇരു കൂട്ടരുടെയും റോഡിലുള്ള അഭ്യാസം. ഇത് സംബന്ധിച്ച് നിരവധി പരാതികളും വീഡിയോ ദൃശ്യങ്ങളും ആണ് പ്രദേശവാസികളില്‍ നിന്ന് മാവേലിക്കര ജോയിന്റ് ആര്‍ടി ഓഫീസില്‍ ലഭിച്ചത്. അടിയന്തരഘട്ടത്തില്‍ രോഗിക്ക് വൈദ്യസഹായം എത്തിക്കുക എന്ന പ്രാഥമിക കര്‍ത്തവ്യത്തില്‍ നിന്ന് നിന്ന് വ്യതിചലിച്ചാണ് ആംബുലന്‍സ് ഡ്രൈവര്‍ പെരുമാറിയത് എന്ന് മോട്ടോര്‍ വാഹന വകുപ്പ് വിലയിരുത്തി. രോഗിയുമായി പോയ ആംബുലന്‍സിന് മാര്‍ഗ തടസ്സമുണ്ടാക്കിയതിനാണ് വാനിലെ ഡ്രൈവര്‍ക്കെതിരെ നടപടി എടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവാഹനങ്ങളും പിടിച്ചെടുക്കുവാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്.

ALSO READ:താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച യുവാവിനെ വിട്ടയച്ചു

പിടിച്ചെടുത്ത ഇരുവാഹനങ്ങളും ഉദ്യോഗസ്ഥര്‍ തന്നെയാണ് നൂറനാട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. എ എം വി ഐ മാരായ ഹരികുമാര്‍, സജു പി ചന്ദ്രന്‍, പ്രസന്നകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് വാഹനം പിടിച്ചെടുത്തത്. ഇരു ഡ്രൈവര്‍മാര്‍ക്ക് എതിരെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും പൊതുനിരത്തില്‍ ഗതാഗതം തടസ്സപ്പെടുത്തിയതിനും കേസ് എടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News