ക്രിക്കറ്റ് കളിക്കിടെ വാക്കുതർക്കം; 13 കാരൻ 12 കാരനെ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് കൊന്നു

ക്രിക്കറ്റ് കളിക്കിടെയുണ്ടായ തർക്കത്തിനൊടുവിൽ 13 കാരൻ 12 കാരനെ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി കഴിഞ്ഞ ദിവസമാണ് മരിച്ചത്.

ക്രിക്കറ്റ് കളിക്കിടെ കുട്ടികൾ തമ്മിലുണ്ടായ വാക്കേറ്റം രൂക്ഷമായതോടെ കൈയ്യാങ്കളിയാവുകയായിരുന്നു. ഇതിനിടെ 12 കാരൻ്റെ തലയിൽ പ്രതി ബാറ്റുകൊണ്ട് അടിച്ചു. ഗുരുതരമായി പരിക്കേറ്റ് നിലത്തുവീണ കുട്ടിയെ ഉടൻ ജില്ലാ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ജൂൺ അഞ്ചിന് മരിക്കുകയായിരുന്നു.

എന്നാൽ ഇരയുടെ കുടുംബം പൊലീസിൽ പരാതി നൽകാതെ മൃതദേഹം സംസ്‌കരിച്ചിരുന്നു. പിന്നീട് കുട്ടിയുടെ അമ്മ പരാതിയുമായി എത്തിയതോടെ മൃതദേഹം പുറത്തെടുത്തതായി സിറ്റി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News