ഉത്സവത്തിനിടെ തര്‍ക്കം; വണ്ടിപ്പെരിയാറില്‍ യുവാവ് കുത്തേറ്റ് മരിച്ചു

ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു. കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി വണ്ടിപ്പെരിയാര്‍ മഞ്ചുമല സ്വദേശി രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വണ്ടിപ്പെരിയാറില്‍ ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവം.

ALSO READ:യാഥാർഥ്യമായി തലശ്ശേരി മാഹി ബൈപാസ്; ട്രയൽ റൺ ആരംഭിച്ചു

ഇരുവരും ഓട്ടോ ഡ്രൈവര്‍മാരാണ്. ഉത്സവത്തില്‍ പങ്കെടുക്കുന്നതിനിടെ ജിത്തുവും രാജനും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. സംഭവം കൈയ്യാങ്കളിയിലേക്ക് നീങ്ങിയെങ്കിലും നാട്ടുകാര്‍ ഇടപെട്ട് ഇരുവരേയും അനുനയിപ്പിച്ച് വിട്ടു. എന്നാല്‍ പിന്നീട് വീണ്ടും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും രാജന്‍ കത്തിയെടുത്ത് ജിത്തുവിനെ കുത്തുകയുമായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ALSO READ:ടേക്ക് ഓഫിന് പിന്നാലെ യുണൈറ്റഡ് എയര്‍ലൈന്‍ വിമാനത്തിന്റെ ടയര്‍ ഊരിവീണു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News