പണം കടം വാങ്ങിയതിനെ ചൊല്ലി തർക്കം; യുവാവിന്റെ കഴുത്തറത്തു; രണ്ടുപേർ അറസ്റ്റിൽ

പണം കടം വാങ്ങിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവിന്റെ കഴുത്തറത്ത സംഭവത്തിൽ രണ്ടുപേര്‍ പിടിയില്‍. പടമുകള്‍ കുരീക്കോട് വീട്ടില്‍ നാദിര്‍ഷ (24), പടമുകള്‍ പള്ളിപ്പറമ്പില്‍ വീട്ടില്‍ അബിനാസ് (23) എന്നിവരെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍റാസിക് ആശുപത്രിയിലാണ്.

also read :കോഴിക്കോട് വിനോദ സഞ്ചാരത്തിനെത്തിയ യുവതി ഒഴുക്കില്‍പെട്ട് മരിച്ചു

പടമുകള്‍ പാലച്ചുവട് ജങ്ഷന് സമീപം നില്‍ക്കുകയായിരുന്ന അബ്ദുല്‍റാസികിനെ ഓട്ടോറിക്ഷയിലെത്തിയാണ് പ്രതികള്‍ ആക്രമിച്ചത്. കല്ലുകൊണ്ട് തലയില്‍ ഇടിക്കുകയും പിന്നീട് കഴുത്തില്‍ ചുറ്റിപ്പിടിച്ച് ബ്ലേഡ് കൊണ്ട് കഴുത്ത് മുറിക്കുകയുമായിരുന്നു. പ്രതികളായ നാദിര്‍ഷയും അബിനാസും മയക്കുമരുന്ന് ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തൃക്കാക്കര സി.ഐ. ആര്‍. ഷാബു പറഞ്ഞു. ഇവര്‍ക്കെതിരേ കരുതല്‍ തടങ്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

also read :നല്ല സിനിമകൾ ചെയ്‌താൽ സ്നേഹിക്കാൻ ഒരുപാട് ആളുകൾ കാണും, പത്ത് മോശം സിനിമകൾ ചെയ്താൽ ആരും കൂടെ കാണില്ല: ആസിഫ് അലി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News