ഉള്ളി അരിയുന്നതിനെ ചൊല്ലി തര്‍ക്കം; സുഹൃത്തിനെ കല്ലുകൊണ്ട് ഇടിച്ച് കൊന്ന് യുവാവ്

ഉള്ളി അരിയുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഒപ്പം താമസിക്കുന്നയാളെ യുവാവ് കല്ലുകൊണ്ട് ഇടിച്ച് കൊന്നു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. തുണിമില്‍ തൊഴിലാളിയായ ജിയൂത്ത് രാജ്ഭാറിനെയാണ് ഒപ്പം താമസിക്കുന്ന രാജു ചൗഹാന്‍ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയത്. പുതുവത്സരദിനത്തിലായിരുന്നു സംഭവം നടന്നത്.

രാജു ചൗഹാനും രാജ്ഭാറും തുണിമില്ലിനോട് ചേര്‍ന്നുള്ള മുറിയിലാണ് ഒരുമിച്ച് താമസിച്ച് വന്നത്. പുതുവര്‍ഷത്തലേന്ന് രാത്രി ഭക്ഷണത്തിനിടെ രാജ്ഭാര്‍ പ്രതി രാജുവിനോട് ഉള്ളി അരിഞ്ഞുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രകോപിതനായ പ്രതി രാജ്ഭാറുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. ഇതിനുപിന്നാലെ കല്ല് കൊണ്ടിടിച്ച് പ്രതി സുഹൃത്തിനെ കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

READ ALSO:ശബരിമലയും തൃശൂർ പൂരവും ഉയർത്തിക്കാട്ടി പ്രസംഗം; ഹിന്ദുത്വം ആളിക്കത്തിച്ച് മോദി

2023 ഓഗസ്റ്റിലാണ് കൊല്ലപ്പെട്ട രാജ്ഭാര്‍ സൂറത്തില്‍ ജോലിക്കെത്തിയത്. പ്രതിയായ രാജുവിനും ഇയാളുടെ സുഹൃത്തായ ശ്രാവണ്‍ റായിക്കും ഒപ്പം താമസിച്ചുവരികയായിരുന്നു രാജ്ഭാര്‍. സംഭവദിവസം ഉള്ളി അരിയാന്‍ ആവശ്യപ്പെട്ടതിനെച്ചൊല്ലി രാജ്ഭാറും ചൗഹാനും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ സുഹൃത്തായ ശ്രാവണും മുറിയിലുണ്ടായിരുന്നു. എന്നാല്‍ ഭക്ഷണശേഷം ശ്രാവണ്‍ തിരികെ തുണിമില്ലിലെ ജോലിക്ക് പോയി. ഇതിനുപിന്നാലെയാണ് പ്രതിയും രാജ്ഭാറും തമ്മില്‍ വീണ്ടും തര്‍ക്കവും വാക്കേറ്റവുമുണ്ടായതെന്നും തുടര്‍ന്നാണ് പ്രതി രാജ്ഭാറിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.

READ ALSO:കേരളത്തിനോട് വീണ്ടും വിമുഖത കാണിച്ച് ദക്ഷിണ റെയിൽവേ

സംഭവത്തിന് ശേഷം പ്രതി തന്റെ സാധനങ്ങളെല്ലാം ബാഗിലാക്കി മുറിയില്‍നിന്ന് മുങ്ങി. പ്രതി ട്രെയിനില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായി ഇതിനിടെ പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് ആര്‍പിഎഫിന് വിവരം കൈമാറുകയും മഹാരാഷ്ട്രയില്‍ നിന്ന് ഇയാളെ പിടികൂടുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News