പുകവലിക്കിടെ യുവാവിന്റെ മുഖത്തേക്ക് പുകയൂതിവിട്ട് യുവതി, തര്‍ക്കത്തിനൊടുവില്‍ യുവാവിന് ദാരുണാന്ത്യം; സംഭവം നാഗ്പൂരില്‍

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ പുകവലിച്ചതിനെ തുടര്‍ന്നുണ്ടായ തകര്‍ക്കത്തില്‍ ഒരാള്‍ മരിച്ചു. സംഭവത്തില്‍ രണ്ടു യുവതികള്‍ ഉള്‍പ്പെടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാഗ്പൂരിലെ മഹാലക്ഷ്മി നഗറിലുള്ള പാന്‍കടയിലാണ് സംഭവം.

ALSO READ: ആടു ജീവിതം സിനിമയിൽ ഏറ്റവും കൂടുതൽ കഷ്ടപ്പെട്ടത് തിരക്കഥ കുറ്റമറ്റതാക്കി എടുക്കാനായിരുന്നു: ബ്ലെസി

ജയശ്രീ പഞ്ചാഡേ എന്ന യുവതിയും അവരുടെ സുഹൃത്തായ സവിതാ സൈറയും പാന്‍കടയ്ക്ക് പുറത്ത് നിന്നും പുകവലിക്കുകയായിരുന്നു. ഇതിനിടയില്‍ കൊല്ലപ്പെട്ട രഞ്ജിത്ത് റാത്തോഡിന്റെ മുഖത്തേക്ക് ജയശ്രീ പുകയൂതിവിട്ടു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് രഞ്ജീത്ത് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചു. അപ്പോഴും ജയശ്രീ രഞ്ജീത്തിനെ അസഭ്യം പറയുകയും അയാള്‍ പുകയൂതിവിടുന്നത് തുടരുകയും ചെയ്തു. പിന്നാലെ ജയശ്രീ അവരുടെ മറ്റ് സുഹൃത്തുക്കളായ ആകാശ് റോട്ട്, യശ്വന്ത് സൈറെ എന്നിവരെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തി. പിറകേ ആകാശ് രഞ്ജിത്തിന് നേരെ തിരിയുകയും ഇയാളെ കുത്തിക്കൊല്ലുകയുമായിരുന്നു.

ALSO READ: ഡോ. തോമസ് എബ്രഹാമിന്റെ പേരില്‍ ന്യൂയോര്‍ക്കിലെ കേരള സെന്ററില്‍ ലൈബ്രറി; ഉദ്ഘാടനം ചെയ്ത് കോണ്‍സല്‍ ജനറല്‍ ബിനയ ശ്രീകാന്ത പ്രധാന്‍

രഞ്ജിത്ത് പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ജയശ്രീയെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News