നിയമനം സംബന്ധിച്ച ഹയർസെക്കൻഡറി കൊമേഴ്സ് റാങ്ക് ഹോൾഡേഴ്സിന്റെ വാദങ്ങൾ വസ്തുതാവിരുദ്ധം: പൊതുവിദ്യാഭ്യാസ ഡയറക്ടർ

ഹയർ സെക്കൻഡറി കൊമേഴ്സ് (ജൂനിയർ) തസ്തികയിൽ നിയമനം നടത്തുന്നത് സംബന്ധിച്ച റാങ്ക് ഹോൾഡേഴ്സിന്റെ വാദങ്ങൾ വസ്തുതാ വിരുദ്ധമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ്. ഐ.എ.എസ്. എച്ച്.എസ്.എസ്.ടി കൊമേഴ്സ് (ജൂനിയർ) ന്റെ നിലവിലുള്ള കേഡർ സ്ട്രെങ്ത് 654 ആണ്. ഹയർസെക്കൻഡറി അധ്യാപകരുടെ സ്പെഷ്യൽ റൂൾ പ്രകാരം 75 % തസ്തികകൾ നേരിട്ടുള്ള നിയമനത്തിനും 25% തസ്തികകൾ ബൈ ട്രാൻസ്ഫർ കാറ്റഗറി നിയമനത്തിനും ആയാണ് ഉള്ളത്. കേഡർ സ്‌ട്രെങ്‌ത്തിന്റെ 75% ആയ 490 അധ്യാപകർ ജോലി ചെയ്യേണ്ട സ്ഥലത്ത് ഇപ്പോൾ 504 അധ്യാപകർ ജോലി ചെയ്തു കൊണ്ടിരിക്കുകയാണ്. ഇപ്പോൾതന്നെ 14 അധ്യാപകർ നേരിട്ടുള്ള നിയമനത്തിൽ അധികരിച്ച് നിൽക്കുന്നു.

ഇനി മൂന്നു നിയമന ശുപാർശ കൂടി പി.എസ്.സി.യിൽ നിന്ന് ലഭിക്കാനുണ്ട്. ആയതുകൂടി ലഭിക്കുമ്പോൾ അധികരിച്ച് നിൽക്കുന്നവരുടെ എണ്ണം 17 ആകും. ബൈ ട്രാൻസ്ഫർ കാറ്റഗറിയിൽ 164 അധ്യാപകർ ജോലി ചെയ്യേണ്ട സ്ഥലത്ത് ഇപ്പോൾ 119 പേർ മാത്രമാണ് ജോലി ചെയ്യുന്നത്. 45 അധ്യാപകരുടെ ഒഴിവ് നിലവിലുണ്ട്. നിലവിലുള്ള ചട്ടപ്രകാരം ബൈട്രാൻസ്ഫർ ഒഴിവുകൾ നികത്തുന്നത് പി.എസ്‌.സിക്ക് നൽകിയിരിക്കുന്നതിനാൽ തസ്തികമാറ്റ നിയമനത്തിന് അപേക്ഷ ക്ഷണിക്കുമ്പോൾ അർഹതപ്പെട്ട ഒഴിവുകൾ പി.എസ്. സി.യിലേക്ക് റിപ്പോർട്ട് ചെയ്യേണ്ടതായിട്ടുണ്ട്. ബൈട്രാൻസ്ഫർ ഒഴിവുകൾ നേരിട്ടുള്ള നിയമനത്തിന് നൽകുന്നത് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മറ്റു വിഷയങ്ങളിൽ സ്റ്റേ ചെയ്തിട്ടുണ്ട്. ഈ വസ്തുതകൾ പരിശോധിക്കുമ്പോൾ റാങ്ക് ഹോൾഡേഴ്സിന്റെ വാദം തെറ്റിദ്ധാരണാ ജനകവും വസ്തുതകൾക്ക് നിരക്കാത്തതുമാണെന്ന് കാണാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി.

ALSO READ: ലോക്‌സഭ തെരഞ്ഞെടുപ്പ്: ഇന്ന് 87 സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News