ഇന്നലത്തെ ചോറ് ബാക്കിയുണ്ടോ? എങ്കിൽ ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കിയാലോ!

dosa

ഇന്നലത്തെ ചോർ ബാക്കിയിരിപ്പുണ്ടോ? പലർക്കും തലേന്നു വെച്ച ചോർ പിറ്റേന്ന് കഴിക്കുന്നത് ഇഷ്ടമല്ല. അതുകൊണ്ട് തന്നെ തലേന്ന് ഫ്രിഡ്ജിലും മറ്റും എടുത്ത് വെച്ച ചോർ പിറ്റേന്ന് എടുത്തുകളയുന്നവരാണ് പലരും. നിങ്ങളും അങ്ങനെ ആണോ? എങ്കിൽ ഇനി ചോർ വെറുതെ കളയണ്ട, അതുകൊണ്ടൊരു കിടിലൻ പ്രഭാത ഭക്ഷണം ഉണ്ടാക്കാം? ചോറുകൊണ്ട് എന്തുണ്ടാക്കാം എന്നാണോ ചിന്തിക്കുന്നത്? മറ്റൊന്നുമല്ല, ഒരു കിടിലൻ ദോശ…അതെ! തലേ ദിവസത്തെ ചോറുകൊണ്ട് സ്വാദിഷ്ടമായ ദോശ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ:

ചോറ്- ഒന്നര കപ്പ്
മുട്ട- 2 എണ്ണം
ഉപ്പ്- ആവശ്യത്തിന്
ഉള്ളി- 3 എണ്ണം ചെറുതായി അരിഞ്ഞത്
തേങ്ങാ ചിരകിയത്- 3 സ്പൂൺ
അരിപ്പൊടി- 1 ടേബിൾ സ്പൂൺ
മൈദപൊടി- 1 ടേബിൾ സ്പൂൺ

ഉണ്ടാക്കുന്ന രീതി:

ആദ്യമായി ഒരു കപ്പ് ചോറും രണ്ട് മുട്ടയും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കുക.വെള്ളം ചേർക്കേണ്ടതില്ല. ഇനി ഇതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന ഉള്ളി, തേങ്ങ, അര ടീസ്പൂൺ ചെറിയ ജീരകം എന്നിവ ചേർത്ത് ഇളക്കുക. ഇതിലേക്ക് ഇനി ഒരു ടേബിൾ സ്പൂൺ അരിപ്പൊടി, മൈദപൊടി എന്നിവ കൂടി ചേർത്ത് ഒന്നുകൂടി ഇളക്കുക.ശേഷം ചെറിയ അളവിൽ വെള്ളം ചേർത്തിളക്കി ഇതിനെ ഒരു ദോശമാവ് രൂപത്തിലേക്കാക്കി മാറ്റം. ഇനി ഒരി ഫ്രൈയിങ് പാനെടുത്ത് അതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് ഒഴിച്ച് സ്വാദിഷ്ടമായ ദോശ ചുട്ടെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News