വീട്ടിൽ ചോറ് ബാക്കി വരാറുണ്ടോ? എങ്കിൽ ഇനി തനി പാലക്കാടൻ കൊണ്ടാട്ടം ഉണ്ടാക്കാം; കാലങ്ങളോളം കേടാകാതെ ഇരിക്കും

വീട്ടിൽ ബാക്കിവരുന്ന ചോറ് കൊണ്ട് ഉണ്ടാക്കാം അരി കൊണ്ടാട്ടം…

ആവശ്യ സാധനങ്ങൾ

ബാക്കി വരുന്ന ചോറ്
വെള്ളം – ആവശ്യത്തിന്
മുളക് പൊടി – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
ജീരകം – 2ടീസ്പൂൺ
എള്ളു – 2ടീസ്പൂൺ

Also read:പുറത്ത് നിന്നുള്ള കോഫി പോലെ അല്ല; പാലക്കാടൻ കോഫിക്ക് രുചി കൂടുതലാണ്

ഉണ്ടാക്കുന്ന വിധം

ചോറ് എല്ലാ ചേരുവകളും ചേർത്ത് കുക്കറിൽ നന്നായി വേവിച്ചു തണുത്തതിന് ശേഷം മുറുക്കിന്റെ അച്ചിൽ ഇട്ട് ഒരു ഷീറ്റിൽ വച്ച് പരത്തി വെയിലത്ത്‌ വച്ചു ഉണക്കുക.

നന്നായി ഉണങ്ങിയതിന് ശേഷം ചൂടായ എണ്ണയിൽ വറുത്തു കോരുക. അരികൊണ്ടാട്ടം തയാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News