തമിഴ് രുചിയിൽ ഉണ്ടാക്കാം അരി മുറുക്ക് എളുപ്പത്തിൽ ; ഈസി റെസിപ്പി ഇതാ…!

പണ്ട് മുതലേ ഉള്ള ഒരു കറുമുറാ പലഹാരമാണ് മുറുക്ക്. അരി കൊണ്ടും, ഉഴുന്ന് കൊണ്ടുമൊക്കെ മുറുക്ക് ഉണ്ടാക്കാറുണ്ട്. തമിഴ്‌നാട്ടിൽ നിന്നും ചേക്കേറിയ പലഹാരമാണ് മുറുക്ക് എന്നും പറഞ്ഞ് കേൾക്കാറുണ്ട്. രുചികരമായ അരി മുറുക്ക് വീട്ടിൽ ഉണ്ടാകാവുന്നതാണ്. എങ്ങനെ രുചിയോടെ ഉണ്ടാക്കാമെന്ന് നോക്കാം…

ചേരുവകൾ:

വറുത്ത അരിപ്പൊടി – 1കപ്പ്
ഉഴുന്ന് വറുത്ത് പൊടിച്ചത് – 4 ടേബിൾസ്പൂൺ
എള്ള് – 1/4 ടീസ്പൂൺ
ജീരകം – 1/4 ടീസ്പൂൺ
മുളക്പൊടി – 1/4 ടീസ്പൂൺ
ബട്ടർ – 1 ടേബിൾസ്പൂൺ
ഉപ്പ് – അവിശ്യത്തിന്
വെള്ളം – ആവശ്യത്തിന്
എണ്ണ – അവിശ്യത്തിന്

Also read: കഞ്ഞികളിലെ രാജാവ് ഇവൻ; ഉണ്ടാക്കാം പാൽ കഞ്ഞി എളുപ്പത്തിൽ

ഉണ്ടാക്കുന്ന വിധം:

ഒരു വലിപ്പമുള്ള പാത്രത്തിൽ അരിപ്പൊടി ,ഉഴുന്ന് പൊടിച്ചത് , മുളക് പൊടി ,എള്ള്, ജീരകം, ബട്ടർ അവിശ്യത്തിന് ഉപ്പ് ,അവിശ്യത്തിന് വെള്ളം ചേർത്ത് ഇടിയപ്പത്തിന്റെ മാവ് കുഴക്കുന്ന പരുവത്തിൽ നന്നായി കുഴച്ച് എടുക്കുക.

ശേഷം മാവ് മുറുക്കിന്റെ ചില്ല് സേവ നാഴിയിൽ ഇട്ട് സേവനാഴി നിറക്കുക. മുറുക്ക് ചുറ്റുന്നത് പോലെ വൃത്താകൃതിയിൽ പിഴിഞ്ഞെടുത്ത് മാറ്റി വെയ്ക്കുക.

അതിനു ശേഷം തിളച്ച എണ്ണയിൽ ഇട്ട് രണ്ട് വശവും സ്വർണ നിറം ആകുന്നത് വരെ വറുത്തെടുക്കുക. സ്വാദിഷ്ടമായ അരി മുറക്ക് റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News