ബില്ലുകൾ വൈകിപ്പിക്കുന്നതിൽ ഗവർണർക്കെതിരെ കടുത്ത നീക്കവുമായി സംസ്ഥാനം

ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീംകോടതിയില്‍ രണ്ടാമത്തെ ഹര്‍ജിയും ഫയല്‍ ചെയ്ത് സംസ്ഥാന സര്‍ക്കാര്‍. 2022ല്‍ ഹൈക്കോടതി തളളിയ വിധിക്കെതിരെപ്രത്യേക അനുമതി ഹര്‍ജിയാണ് നല്‍കിയത്. ഒരാഴ്ചയ്ക്കിടെ നല്‍കുന്ന രണ്ടാമത്തെ ഹര്‍ജിയിലൂടെ ഗവര്‍ണക്കെതിരായ നീക്കം കടുപ്പിക്കുകയാണ് സംസ്ഥാനസര്‍ക്കാര്‍.

Also read:ചാണകം പരസ്പരം എറിഞ്ഞ് ദീപാവലി; വേറിട്ട ആഘോഷവുമായി ഒരു ഗ്രാമം

നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതിനെതിരെ നേരത്തേ റിട്ട് ഹര്‍ജിയാണ് നല്‍കിയതെങ്കില്‍, പ്രത്യേക അനുമതി ഹര്‍ജിയാണ് ഇപ്പോള്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഗവര്‍ണറുടെ നടപടിക്കെതിരെ 2022 നവംബറില്‍ അഭിഭാഷകനായ പി വി ജീവേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് തളളിയിരുന്നു. ബില്ലുകളില്‍ ഒപ്പിടാന്‍ സമയപരിധി നിശ്ചയിക്കാനാവില്ലെന്നായിരുന്നു ഹൈക്കോടതി നീരീക്ഷണം.

Also read:ഒരൊറ്റ രാത്രി താമസിക്കാന്‍ 83 ലക്ഷം രൂപ, ലോകത്തിലെ ഏറ്റവും ചിലവേറിയ ഹോട്ടല്‍ സ്യൂട്ട് വിശേഷങ്ങള്‍

ഈ വിധിക്കെതിരെയാണ് കേസിലെ കക്ഷിയായിരുന്ന സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി നല്‍കിയത്. ഗവര്‍ണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്വവുമായി ബന്ധപ്പെട്ട കേസായതിനാല്‍ അദ്ദേഹത്തെയും കക്ഷി ചേര്‍ക്കണമെന്നാണ് ആവശ്യം. റിട്ട് ഹര്‍ജിയേക്കാള്‍ കടുത്ത വിമര്‍ശനമാണ് സംസ്ഥാന ചീഫ് സെക്രട്ടറിയും നിയമസെക്രട്ടറിയും സമര്‍പ്പിച്ച പ്രത്യേക അനുമതി ഹര്‍ജിയിലുളളത്. പൊതുആരോഗ്യബില്ല് അടക്കം ജനങ്ങളുടെ ക്ഷേമം ലക്ഷ്യമിടുന്ന ബില്ലുകള്‍ വൈകിപ്പിക്കുന്നത് ജനങ്ങളോടും നിയമസഭാംഗങ്ങളോടുമുളള നീതികേടാണ്.

Also read:ബെംഗളൂരുവിൽ മലയാളി യുവാവും ബംഗാളി യുവതിയും തീ കൊളുത്തി മരിച്ച സംഭവം; അന്വേഷണം ആരംഭിച്ച് പൊലീസ്

തനിക്ക് തോന്നുമ്പോള്‍ മാത്രം ബില്ലുകളില്‍ തീരുമാനം മതിയെന്നാണ് ഗവര്‍ണറുടെ നിലപാട്. ഇത് ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഗവര്‍ണര്‍മാരെ ജനങ്ങള്‍ തെരഞ്ഞെടുത്തതല്ലെന്ന് ഓര്‍മ്മ വേണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി പഞ്ചാബ് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ വിമര്‍ശിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അന്ന് സമര്‍പ്പിച്ച സമാനമായ റിട്ട് ഹര്‍ജി വെളളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് ഒരാഴ്ചയ്ക്കിടെ പ്രത്യേക അനുമതി ഹര്‍ജി കൂടി നല്‍കി നീക്കം കടുപ്പിച്ചിരിക്കുന്നത്. അതിനിടെ ഗവര്‍ണറുടെ നടപടിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ നിയമപോരാട്ടത്തിന് പിന്തുണയുമായി മുസ്ലീം ലീഗ് രംഗത്തെത്തി. ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പുവയ്ക്കാത്തത് തെറ്റാണെന്നും സുപ്രീംകോടതി ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News