അരിക്കൊമ്പൻ കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെ വിദഗ്ധ സമിതിയുടെ നിർണായക യോഗം ഇന്ന് ചേരും. കോടതിയിൽ സമർപ്പിക്കേണ്ട റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള അവസാന യോഗമാണിത്. വിദഗ്ധ സമിതിയിലെ 5 അംഗങ്ങളും പങ്കെടുക്കുന്ന യോഗം കൊച്ചിയിൽ രാവിലെ 10.30-ന് ചേരും. കഴിഞ്ഞദിവസം ചിന്നക്കനാൽ ശാന്തൻപാറ പഞ്ചായത്തുകളിൽ വന്ന് സന്ദർശനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ യോഗം.
ഈ യോഗത്തിന് ശേഷം റിപ്പോർട്ടിന്റെ അന്തിമരൂപം കോടതിയിൽ സമർപ്പിക്കും. വിദഗ്ധസമിതിയുടെ ശുപാർശയ്ക്ക് അനുസരിച്ചാണ് കോടതി അരിക്കൊമ്പൻ മിഷന്റെ ഭാവി നിർണയിക്കുക. നാളെയാണ് ഹൈക്കോടതി ഡിവിഷൻ കേസ് വീണ്ടും പരിഗണിക്കുന്നത്. അതേസമയം ചിന്നക്കനാൽ സിങ്കുകണ്ടത്ത് നാട്ടുകാർ നടത്തുന്ന രാപ്പകൽ സമരം ഇന്ന് അഞ്ചാം ദിവസത്തിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here