തമി‍ഴ്നാട് വനമേഖലയില്‍ നിലയുറപ്പിച്ച് അരിക്കൊമ്പന്‍, വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി

ചിന്നക്കനാലില്‍ നിന്ന് പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലെത്തിച്ച അരിക്കൊമ്പന്‍ ഇപ്പോള്‍ തമി‍ഴ്നാട്ടില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. മേഘമലയ്ക്ക് സമീപത്തുള്ള തമിഴൻകാട് ഉൾവനത്തിലാണ് കൊമ്പനെ കണ്ടെത്തിയത്. ഇതോടെ ഈ മേഖലയില്‍ തമിഴ്നാട് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി.

ഇതിനിടെ ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. സിങ്കുകണ്ടം സ്വദേശി അന്തോണി രാജിന്റെ വീടിനു സമീപത്തെ ഷെഡ് കാട്ടാന തകർത്തു.

അതേസമയം, ആനയെ പിടികൂടി കുങ്കിയാക്കാം എന്ന വനംവകുപ്പിന്‍റെ തീരുമാനം ശരിവെക്കുന്ന തരത്തിലാണ് ഇപ്പോൾ കാര്യങ്ങൾ നിങ്ങുന്നതെന്നും എന്നാല്‍ കോടതി  നിലപാടിനെ തള്ളി പറയാൻ ആവില്ലെന്നും  മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.  സിഗ്നൽ കിട്ടുന്നില്ല എന്ന് പറയുന്നത് സ്വാഭാവികമെന്നും അത് അപകട ലക്ഷണമല്ലെന്നും മന്ത്രി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News