അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം നീളുന്നു. അരിക്കൊമ്പൻ ഇപ്പോഴും കാണാമറയത്താണെന്നാണ് വിവരം. ദൗത്യ സംഘം ആനക്കൂട്ടത്തിനൊപ്പം കണ്ടത് ചക്കക്കൊമ്പനെയാണെന്നും വിവരമുണ്ട്. വെയിൽ ശക്തമായാൽ ആനയെ വെടിവയ്ക്കാൻ തടസമേറെയാണ്. അങ്ങനെയെങ്കിൽ ആനയെത്തണുപ്പിക്കാൻ സൗകര്യം വേണ്ടിവരും. റേഡിയോ കോളർ ഘടിപ്പിക്കാനും സമയം വേണ്ടിവരും.
അടുത്ത 2 മണിക്കൂർ നിർണായകമാണ്. 12മണിക്കൂറിനുള്ളിൽ അരിക്കൊമ്പനെ കണ്ടെത്തിയില്ലെങ്കിൽ ദൗത്യം ഉപേക്ഷിച്ചേക്കും. ചിന്നക്കനാലിന്റെ വിവിധമേഖലകളിൽ അരിക്കൊമ്പനായി തെരച്ചിൽ ഊർജിതമാണ്. അരിക്കൊമ്പൻ ഇപ്പോൾ എവിടെയാണെന്ന് വിവരമില്ല. അതിനാൽത്തന്നെ ദൗത്യത്തിൽ വെല്ലുവിളികൂടുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here