അരിക്കൊമ്പന്റെ സ്ഥലം മാറ്റം, വിദഗ്ധ സമിതി യോഗം മാറ്റിവെച്ചു

അരിക്കൊമ്പനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച നടത്താനിരുന്ന വിദഗ്ധ സമിതി യോഗം മാറ്റിവെച്ചു. ഇടുക്കിയിലെ ചിന്നക്കനാലില്‍ നിന്നും മയക്കു വെടിവച്ച് പിടികൂടുന്ന അരിക്കൊമ്പനെ എവിടേക്ക് മാറ്റണമെന്ന കാര്യം ആലോചിക്കാന്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ യോഗമാണ് മാറ്റിയത്. ഓണ്‍ലൈനായി ഇന്ന് യോഗം നടത്താനായിരുന്നു തീരുമാനം. അസൗകര്യങ്ങളെ തുടര്‍ന്നാണ് തീരുമാനം. അടുത്ത ദിവസം തന്നെ ഓണ്‍ലൈന്‍ ആയി യോഗം ചേരും.

അമിക്കസ്‌ക്യൂറി അഡ്വ. രമേഷ് ബാബു, വനംവകുപ്പ് സിസിഎഫുമാരായ ആര്‍.എസ് അരുണ്‍, പിപി പ്രമോദ്, കെഎഫ്ആര്‍ഐ മുന്‍ ഡയറക്ടര്‍ ഡോ പി.എസ് ഈസ, വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രസിഡണ്ട് ചീഫ് വെറ്ററിനേറിയനുമായ ഡോക്ടര്‍ എന്‍.വി.കെ അഷ്‌റഫ് എന്നിവരാണ് സമതി അംഗങ്ങള്‍.

പറമ്പിക്കുളത്തേക്ക് മാറ്റാനാണ് മുന്‍പ് വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ മറ്റേതെങ്കിലും സ്ഥലമുണ്ടെങ്കില്‍ വിദഗ്ദ്ധസമിതിയെ അറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി. സ്ഥലപ്പേരുകള്‍ മുദ്ര വച്ച കവറില്‍ സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്. ഇത് സംബന്ധിച്ച ചര്‍ച്ചകളാണ് അടുത്ത ദിവസത്തെ യോഗത്തില്‍ നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News