അരിക്കൊമ്പൻ ശങ്കരപാണ്ഡ്യമേട്ടിൽ; ദൗത്യം ഇന്നും തുടരും

അരിക്കൊമ്പൻ ദൗത്യം ഇന്നും തുടരും. ട്രാക്കിങ്ങ് ടീം രാവിലെ മുതൽ ആനയെ നിരീക്ഷിച്ചുകൊണ്ടിക്കുകയാണ്. ശങ്കരപാണ്ഡ്യമേട്ടിലാണ് അരിക്കൊമ്പൻ നിലവിലുള്ളത്. കൃത്യമായ സ്ഥലത്ത് ആനയെ എത്തിച്ച ശേഷം ദൗത്യം ആരംഭിക്കും. ആനയിറങ്കലിൽ അരിക്കൊമ്പനെ എത്തിക്കുകയാണ് ആദ്യ ലക്ഷ്യം. ചക്കക്കൊമ്പനുമായി കൊമ്പുകോർത്താണ് അരിക്കൊമ്പൻ മലകയറിയത് എന്ന് സംശയമുണ്ട്. അതേസമയം ചിന്നക്കനാലിൽ ഇന്നും 144 പ്രഖ്യാപിച്ചു.

ഇന്നലെ രാവിലെയാണ് അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം ആരംഭിച്ചത്. രാവിലെ 6.30 ഓടെ അരിക്കൊമ്പനെ ദൗത്യസംഘം കണ്ടെത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ദൗത്യസംഘം ട്രാക്ക് ചെയ്തത് ചക്കക്കൊമ്പനെയാണെന്ന് ആര്‍ആര്‍ടി സംഘം പിന്നീട് സ്ഥിരീകരിച്ചു. മുറിവാലനെയും മൊട്ടവാലനെയും കണ്ടെത്തിയെങ്കിലും അരിക്കൊമ്പനെ കണ്ടെത്താനായില്ല. പന്ത്രണ്ട് മണിയായിട്ടും അരിക്കൊമ്പനെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ദൗത്യം നിര്‍ത്തിവെയ്ക്കാന്‍ ധാരണയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News