അരിക്കൊമ്പനെ പിടികൂടുന്നതിന് മുന്നോടിയായുള്ള മോക് ഡ്രിൽ നാളെ. ഉച്ചതിരിഞ്ഞ് 2.30-നാവും ദൗത്യ സംഘങ്ങളെ അണിനിരത്തി മോക് ഡ്രിൽ നടത്തുക. വയനാട്ടിൽ നിന്നുള്ള ആർആർടി സംഘം ചിന്നക്കനാലിൽ തിരിച്ചെത്തിയിട്ടുണ്ട്. അംഗങ്ങളെ എട്ട് ടീമുകളായി തരം തിരിച്ച് ദൗത്യം സംബന്ധിച്ചുള്ള വിശദമായ വിവരം നൽകുന്നതിനാണ് മോക് ഡ്രിൽ നടത്തുന്നത്.
അരിക്കൊമ്പനെ മാറ്റി പാർപ്പിക്കുന്ന സ്ഥലം സംബന്ധിച്ച് സർക്കാർ പുതിയ ഉത്തരവിറക്കിയാൽ ഉടനെ തന്നെ ദൗത്യത്തിലേക്ക് കടക്കാനാണ് വനംവകുപ്പിന്റെ ആലോചന. അരിക്കൊമ്പനെ പിടികൂടി പെരിയാർ കടുവാ സങ്കേതത്തിലേക്ക് വിടാനാണ് തീരുമാനമെന്നാണ് സൂചന.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here