ചിന്നക്കനാലില്‍ വിഹരിച്ചിരുന്ന അരിക്കൊമ്പന്‍ ഇപ്പോള്‍ കേരളത്തിലും തമിഴ്നാട്ടിലുമായി യാത്രയിലാണ്. പെരിയാർ കടുവാ സങ്കേതത്തിൽ വനംവകുപ്പ് തുറന്നുവിട്ട അരിക്കൊമ്പൻ തമിഴ്നാട്ടിലേക്ക് സഞ്ചരിച്ചിരിന്നു. എന്നാലിപ്പോള്‍ തിരിച്ച് കേരള വനമേഖലയിലേക്ക് വരികയാണെന്ന് വനം വകുപ്പ് അധികൃതർ.
മണ്ണാത്തിപ്പാറയിലാണ് നിലവിൽ അരിക്കൊമ്പനുള്ളത്. അരിക്കൊമ്പന്റെ ദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നലുകൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
തമിഴ്നാട് വനം മേഖലയിലേക്ക് കടന്ന അരിക്കൊമ്പൻ മണിക്കൂറുകളോളം അവിടെ ചുറ്റിത്തിരിഞ്ഞ ശേഷമാണ് കേരളത്തിലേക്ക് സഞ്ചരിക്കുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വനം വകുപ്പ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here