അരിക്കൊമ്പനെ കണ്ടെത്തി. ആന സിങ്കുകണ്ടത്ത് സിമന്റുപാലത്തിന് സമീപം ഉള്ളതായാണ് കണ്ടെത്തിയത്. ആനയെ ഉടൻ മയക്കുവെടി വെക്കും. വലതുകൊമ്പിന് പൊട്ടലും ചെത്തിപോയ നിലയിലും, മുതുക് ആർച്ചിന്റെ ആകൃതിയിലും എന്നതാണ് അരിക്കൊമ്പന് അടയാളം.
ഇന്നലെ രാവിലെയാണ് അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം ആരംഭിച്ചത്. രാവിലെ 6.30 ഓടെ അരിക്കൊമ്പനെ ദൗത്യസംഘം കണ്ടെത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ദൗത്യസംഘം ട്രാക്ക് ചെയ്തത് ചക്കക്കൊമ്പനെയാണെന്ന് ആര്‍ആര്‍ടി സംഘം പിന്നീട് സ്ഥിരീകരിച്ചു. മുറിവാലനെയും മൊട്ടവാലനെയും കണ്ടെത്തിയെങ്കിലും അരിക്കൊമ്പനെ കണ്ടെത്താനായില്ല. പന്ത്രണ്ട് മണിയായിട്ടും അരിക്കൊമ്പനെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ദൗത്യം നിര്‍ത്തിവെയ്ക്കാന്‍ ധാരണയായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here