ഒടുവിൽ മൂന്നാമിടത്തില്‍ അരിക്കൊമ്പന്‍

ഒടുവിൽ അരിക്കൊമ്പന് മൂന്നാം സ്ഥലംമാറ്റം. ദിവസങ്ങളും മണിക്കൂറുകളും നീണ്ട പരിശ്രമത്തിൽ തമിഴ്നാട് വനം വകുപ്പ് അരിക്കൊമ്പനെ നാടുകടത്തി തിരുനൽവേലി ജില്ലയിലെ അമ്പാസമുദ്രം കളക്കാട് മുണ്ടൻ തുറൈ കടുവാ സങ്കേതത്തിൽ എത്തിച്ചു. അരിക്കൊമ്പനെതിരെ ഇവിടേയും പ്രതിഷേധം ശക്തമാണ്.

പുലർച്ചെ 12 മണിക്ക് ആദ്യ മയക്കുവെടി. പിന്നീട് രണ്ട് ബൂസ്റ്റർ ഡോസോടുകൂടി മയങ്ങിയ അരിക്കൊമ്പനുമായി വഴിനീളെ നീരാട്ടിന് അവസരം നൽകി. വനപാലകർ തിരുനൽവേലി കളക്കാട് മുണ്ടൻ തുറൈ ടൈഗർ റിസർവ് ഫോറസ്റ്റിൽ 5.30 ഓടെ എത്തി. പിന്നെ അങ്ങകലെ മുത്തുകുളി വയൽ വനത്തിൽ മോചനം.

ഇതിനിടെ നാട്ടുകാർ അരിക്കൊമ്പൻ കൊലയാളി ആനയെന്നാരോപിച്ച് ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി. സൗത്ത് പാപ്പാൻ കുളം പഞ്ചായത്ത് നിവാസികളും മാഞ്ചോലൈ തെയില തോട്ടത്തിലെ തോട്ടം തൊഴിലാളികളും ആശങ്കയിലാണ്. അരിക്കൊമ്പൻ വീണ്ടും അരിതേടി കാടിറങ്ങുമോ എന്ന ഭയവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News