ജനവാസ മേഖലയിലിറങ്ങി അരിക്കൊമ്പൻ, കൃഷി നശിപ്പിക്കാൻ ശ്രമം

ജനവാസ മേഖലയിലിറങ്ങി അരിക്കൊമ്പൻ. കഴിഞ്ഞ ദിവസം രാത്രി തമിഴ്നാട്ടിലെ ഹൈവേസ് ഡാമിന് സമീപമെത്തിയ അരിക്കൊമ്പൻ കൃഷി നശിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് തൊഴിലാളികളും വനപാലകരും ചേർന്ന് അരിക്കൊമ്പനെ കാട്ടിലേക്ക് തുരത്തി. അരിക്കൊമ്പനിപ്പോൾ തമിഴ്നാട് വന മേഖലയിലാണുള്ളത്. മഴ മേഘങ്ങൾ കാരണം നിലവിൽ സിഗ്നൽ ലഭിക്കാത്ത സാഹചര്യവുമുണ്ട്.

അതേസമയം മേഘമലയിൽ വിനോദസഞ്ചാരികൾ എത്തുന്നത് വനംവകുപ്പ് നിരോധിച്ചു. വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ മേഘമലയിൽ ക്യാംപ് ചെയ്ത് കൊമ്പൻ്റെ നീക്കങ്ങൾ നിരീക്ഷിക്കുകയാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News