അരിക്കൊമ്പന് മദപ്പാട്; ജനവാസമേഖലയിലിറങ്ങിയിട്ടും റേഷന്‍കടയെ വെറുതെവിട്ടു

അരിക്കൊമ്പന്‍ കേരളത്തിലേക്ക് കടക്കില്ലെന്ന് കളയ്ക്കാട് മുണ്ടന്‍തുറൈ ഡെപ്യൂട്ടി ഡയറക്ടര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സെന്‍മ്പകപ്രിയ. അപ്പര്‍ കോതയാറിലേക്ക് അരിക്കൊമ്പന്‍ തിരികെ പോകാനാണ് സാധ്യത. കഴിഞ്ഞ മൂന്ന് ദിവസമായി അരിക്കൊമ്പന്‍ കളയ്ക്കാട് മുണ്ടന്‍തുറൈ കടുവ സങ്കേതത്തിലെ മാഞ്ചോലൈ തോട്ടം മേഖലയില്‍ പെട്ട നാലിമുക്കിലും ഊത്തിലും ചുറ്റിതിരിയുകയാണ്.

Also Read : പ്രശ്നങ്ങൾ പരിഹരിച്ച് ആ ഫോട്ടോ പങ്കുവച്ചു; സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കുന്നു?

വീടും വാഴയും മരവും അരിക്കൊമ്പന്‍ നശിപ്പിച്ചെങ്കിലും അരികിലുണ്ടായിരുന്ന റേഷന്‍കടയെ വെറുതെവിട്ടു. അരിക്കൊമ്പന്‍ തിരികെ
അപ്പര്‍ കോതയാര്‍ ഭാഗത്തേക്ക് മടങുമെന്ന പ്രതീക്ഷയിലാണ് വനപാലകര്‍.നെയ്യാറിന് 65 കിലോമീറ്റര്‍ അകലെയാണ് അരിക്കൊമ്പന്‍. ഒരു ദിവസം 10 കിലോമീറ്റര്‍ സഞ്ചരിക്കുന്നുണ്ടെന്നുവെന്ന് കടുവസങ്കേതം ഡപ്പ്യൂട്ടി ഡയറക്ടര്‍ സെന്‍മ്പക പ്രിയ പറഞ്ഞു.

Also Read : ചിലപ്പോള്‍ അതിന്റെ തീവ്രത കുറയുമായിരിക്കും, പക്ഷേ ഞാന്‍ മരിക്കും വരെ ആ മുറിവ് ഉള്ളിലുണ്ടാകും: മനസ് തുറന്ന് ഭാവന

അരിക്കൊമ്പന്‍ മദപ്പാടിലാണെന്നും അവര്‍ പറഞ്ഞു. ഓരൊ അരമണിക്കൂറിലും സിഗ്‌നല്‍ ലഭിക്കുന്നു. അരികൊമ്പന്‍ നിലയുറപ്പിച്ച ബോംബെ ബര്‍മാ തെയില ഫാക്ടറി പ്രവര്‍ത്തിപ്പിക്കരുതെന്നും തൊഴിലാളികള്‍ പണിക്ക് പോകരുകെന്നും വനപാലകര്‍ നിര്‍ദ്ദേശം നല്‍കി.ഊത്തിലെ സ്‌കൂളിനും നിലവില്‍ അവധി നല്‍കിയാല്‍ നന്നാവുമെന്നും ഡിഡി പറഞ്ഞു.അരികൊമ്പന് ഒപ്പം മറ്റ് നാല് ആനകളും പ്രദേശത്ത് ഉണ്ട്.പക്ഷേ അക്രമം നടത്തിയത് അരിക്കൊമ്പന്‍.

നാട്ടിലിറങ്ങിയ അരിക്കൊമ്പൻ വാഴകൃഷിയും വീടിന്റെ ഷീറ്റും സിഎസ്ഐ പള്ളിയിലെ മരവും  നശിപ്പിച്ചിരുന്നു. ആനയിറങ്ങിയ സാഹചര്യത്തിൽ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ വിനോദ സഞ്ചാരം നിരോധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നാലുമുക്കിൽ വാഴകൃഷിയും ഊത്തിൽ വീടിന്റെ മേൽകൂരയും ആന നശിപ്പിച്ചു. ഊത്ത് എസ്റ്റേറ്റിലെ  സിഎസ്ഐ പള്ളി വളപ്പിലെ മരവും അരിക്കൊമ്പൻ തകർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News