കലിയടങ്ങാതെ അരിക്കൊമ്പൻ

ഇടുക്കിയിൽ  അക്രമം തുടർന്ന് അരിക്കൊമ്പൻ. പെരിയകനാൽ ഫയൽ മാൻ ചപ്പിൽ  സ്വകാര്യ എസ്റ്റേറ്റിലെ വീടുകളാണ് അരിക്കൊമ്പൻ തകർത്തത്. എസ്റ്റേറ്റിലെ ജീവനക്കാർ താമസിച്ചിരുന്ന വീടാണ് തകർത്തത്.

ഒരു വീടിൻ്റെ അടുക്കള ഭാഗം ഭാഗികമായി അരിക്കൊമ്പൻ തകർത്തു.മൂന്ന് ദിവസത്തിനിടെ രണ്ടാം തവണയാണ് അരി കൊമ്പൻ ഈ വീടിന് നേരെ ആക്രമണം നടത്തുന്നത്. തകർന്ന വീടിന് സമീപം അരിക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുകയാണ്.

അതേ സമയം അരിക്കൊമ്പനെ പിടികൂടാന്‍ കുങ്കിയാനയെ എത്തിച്ചിട്ടുണ്ട്. മയക്ക് വെടിവച്ച് അബോധാവസ്ഥയിലാക്കി കുങ്കിയാനയുടെ സഹായത്തോടെ ലോറിയില്‍ കയറ്റാനാണ് വനം വകുപ്പിന്‍റെ നീക്കം. വയനാട്ടിലെ മുത്തങ്ങയില്‍ നിന്ന് വിക്രം എന്ന കുങ്കിയാനയെയാണ് ഇതിനായി ജില്ലയില്‍ എത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News