അരിക്കൊമ്പൻ അവശനെന്ന പ്രചാരണം തെറ്റ്, ആരോഗ്യവാനെന്ന് കടുവാസങ്കേതം ഡെപ്യൂട്ടി ഡയറക്ടർ

അരിക്കൊമ്പന്‍ അവശാനാണെന്ന തരത്തിലുള്ള പ്രചാരണങ്ങളെ തള്ളി തമിഴ്നാട്ടിലെ കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതം ഡെപ്യൂട്ടി ഡയറക്ടർ എസ് സെമ്പകപ്രിയ. അരിക്കൊമ്പന്‍ ആരോഗ്യവാനാണെന്നും പുതിയ സാഹചര്യവുമായി പൊരുത്തപ്പെട്ടെന്നും അവര്‍ പറഞ്ഞു.

ALSO READ: അടിയന്തിരാവസ്ഥയിൽ കൊടുങ്കാറ്റായ പിണറായി; രക്തം പുരണ്ട ഷർട്ടുമായി നിയമസഭയിൽ മുഴങ്ങിയ, കേരളം ഇന്നും മറക്കാത്ത പ്രസംഗത്തിന്റെ പൂർണരൂപം

ക്ഷീണിച്ചെന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച അരിക്കൊമ്പന്‍റെ ചിത്രം ജൂൺ 10 ന് എടുത്തതാണ്. ആന നിൽക്കുന്നതിന് 100 മീറ്റർ അകലെ നിന്നാണ് ആ ദൃശ്യം പകർത്തിയത്. അതിനാലാണ് മെലിഞ്ഞതായി തോന്നുന്നതെന്നും  ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.

നിലവിൽ ആന അപ്പർ കോതയാർ മേഖലയിൽ തന്നെ തുടരുകയാണ്. ഇപ്പോൾ ധാരാളം പുല്ല് കിട്ടുന്ന സ്ഥലത്താണ് ആനയുള്ളത്. അരിക്കൊമ്പന്‍റെ പുതിയ ചിത്രം പുറത്ത് വിടുന്ന കാര്യം  പരിഗണിക്കേണ്ടത് സര്‍ക്കാരാണെന്നും അവര്‍ പറഞ്ഞു.

ALSO READ: ബംഗാളില്‍ ചരക്ക് ട്രെയിനും മെയിന്റന്‍സ് ട്രെയിനും കൂട്ടിയിടിച്ചു, ലോക്കോ പൈലറ്റിന് പരുക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News