ഇന്നലെ പുലർച്ചെ അപ്പർ കോതയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്താണ് അരിക്കൊമ്പനെ തേനിയിൽ നിന്ന് കാട് കടത്തിയത്.തുമ്പിക്കൈയ്ക്കും കാലിനും പരുക്കേറ്റ അരിക്കൊമ്പന് ആന്റിബയോട്ടിക്ക് മരുന്നുൾപ്പടെ മതിയായ ചികിത്സ നൽകിയാണ് കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതം ഉൾപ്പെടുന്ന വനത്തിൽ തുറന്നു വിട്ടത്. ജല സംഭരണിയിൽ നിന്ന് വെള്ളം കുടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതോടെ അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് അനുമാനിക്കാം.
അതേസമയം, അരിക്കൊമ്പൻ പശ്ചിമഘട്ടം തുടങ്ങുന്ന കന്യാകുമാരിയിലേക്ക് സഞ്ചരിക്കാനുള്ള സാധ്യത ഏറിയെങ്കിലും പക്ഷെ തന്റെ കാര്യത്തിൽ പ്രവചനങൾക്ക് അപ്പുറമാണെന്ന് അരികൊമ്പന്റെ ഇതു വരെയുള്ള ചരിത്രം പരിശോധിച്ചാൽ മനസിലാകും.അരി തേടി ഒന്നുകിൽ കന്യാകുമാരി അല്ലെങ്കിൽ മാഞ്ചോല,പൊന്മുടി,അഗസ്ത്യാർ കൂടം,ബോണകാട്,ശെന്തുരുണി എന്നീ സ്ഥലങ്ങളിലേക്കും അരിക്കൊമ്പൻ എത്താനുള്ള സാധ്യതയും കാണുന്നുണ്ട്. അരിക്കൊമ്പന്റെ സഞ്ചാര പദം റേഡിയൊ കോളറിലൂടെ കേരള-തമിഴ്നാട് വനപാലകർ നിരീക്ഷിക്കുന്നുണ്ട്.
Also Read: അരിക്കൊമ്പൻ കന്യാകുമാരിയിലേക്ക് സഞ്ചരിക്കാൻ സാധ്യത, പൂര്‍ണ ആരോഗ്യവാന്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here